NationalNewsRECENT POSTS
വാഹന പരിശോധനയ്ക്കിടെ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ കൈക്കലാക്കി സ്ഥിരമായി അശ്ലീല സന്ദേശം അയച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന് കിട്ടയത് എട്ടിന്റെ പണി
ചെന്നൈ: വാഹന പരിശോധനയ്ക്കിടെ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ കൈക്കലാക്കി സ്ഥിരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഇത്തരത്തില്‍ സ്ത്രീകളുടെ നമ്പറിലേക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കുന്നത് ഇയാള്‍ പതിവാക്കിയതോടെ സ്ത്രീകള്‍ പരാതിയുമായി രംഗത്ത് വന്നത്. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ട്രാഫിക് സബ് ഇന്‍സ്പെക്ടറായ രാജമാണിക്യത്തെയാണ് സസ്പെന്റ് ചെയ്തത്. മൊബൈലിലേക്ക് അശ്ലീല വീഡിയോ ലഭിച്ച സ്ത്രീകള്‍ ഒക്ടോബര്‍ 25ന് രാജമാണിക്യത്തെ നേരിട്ട് കണ്ട് താക്കീത് നല്‍കിയിരുന്നു.
സ്ത്രീകളും പോലീസ് ഓഫീസറും തമ്മിലുണ്ടായ വാക്കുതര്‍ക്കവും ഓഫീസറുടെ മാപ്പുപറച്ചിലും റെക്കോര്‍ഡ് ചെയ്തത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ ഡിവൈഎസ്പി ബാലകൃഷ്ണന്‍ അന്വേഷണം നടത്തിവരികയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News