KeralaNewsRECENT POSTS
കൊച്ചിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം അതിരുവിടുന്നു; നിരീക്ഷിക്കാന്‍ പോലീസ് സംവിധാനം
കൊച്ചി: ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം അതിരുവിട്ടതോടെ നിരീക്ഷിക്കാന്‍ പോലീസ്. കളമശ്ശേരി എച്ച് എംടി ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ അതിരുവിട്ടുള്ള പെരുമാറ്റത്തിനെതിരെ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തീരുമാനം.
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും സമീപത്തെ കച്ചവട സ്ഥാപനങ്ങളിലും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അതിരുവിട്ടുള്ള പെരുമാറ്റം വര്‍ധിച്ചപ്പോഴാണ് നാട്ടുകാരും കച്ചവടക്കാരും പോലീസ് സഹായം തേടിയത്. സംഭവത്തെ തുടര്‍ന്ന് വിദ്യര്‍ത്ഥികള്‍ പൊതുസ്ഥലത്ത് തുടര്‍ന്നും ഇത്തരം പ്രവര്‍ത്തി ആവര്‍ത്തിച്ചാല്‍ പോലീസ് ആക്ട് അനുസരിച്ച് സ്വമേധയ കേസെടുക്കുമെന്ന് കാട്ടി എച്ച്എംടി ജംഗ്ഷനില്‍ മുന്നറിയിപ്പ് നോട്ടീസ് പതിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News