KeralaNews

പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; എസ്‌ഐ ഉൾപ്പെടെ 4 പേർക്ക് പരുക്ക്

കോഴിക്കോട്∙ കായണ്ണ മെട്ടന്തറ ജംക്‌ഷനിൽ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. 

എസ്‌ഐ അടക്കം നാലുപേരാണു വാഹനത്തില്‍ ഉണ്ടായിരുന്നത്. പേരാമ്പ്ര പൊലീസ് സബ് ഇൻസ്‍പെക്ടർ കെ. ജിതിൻ വാസ് (32), സിവിൽ പൊലീസ് ഓഫീസർമാരായ കൃഷ്ണൻ ( 52 ), അനുരൂപ് (37), ദിൽ ഷാദ് (37) എന്നിവർക്കാണു പരുക്കേറ്റത്.

ഇവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായണ്ണ മൊട്ടന്തറ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിന്റെ റോഡില്‍ നിന്നും മൊട്ടന്തറ അങ്ങാടിയിലേക്കുള്ള ഇറക്കത്തിലാണു ജീപ്പ് മറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button