ലക്നൗ: ഉത്തര്‍പ്രദേശില്‍ യുവതിയെ പോലീസുകാരന്‍ ക്രൂരമാറ്റി മര്‍ദ്ദിച്ചതായി പരാതി. യുവതിയെ നിലത്തേയ്ക്ക് തള്ളിയിട്ട ശേഷം ദേഹത്ത് കറിയിരുന്ന് മര്‍ദ്ദിച്ചതായാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ ദൃഷ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കാന്‍പൂര്‍ ദേഹാത്ത് ജില്ലയിലാണ് സംഭവം. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പോലീസുകാരനെതിരെ കേസെടുത്തു.
ദുര്‍ഗദാസ്പൂര്‍ ഗ്രാമവാസിയായ വീരേന്ദ്ര സിങ് തന്റെ വീട്ടില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് ജൂണ്‍ 7 ന് അദ്ദേഹം ഭോഗാനിപൂര്‍ കോട്വാലിയില്‍ കേസ് നല്‍കി . കേസുമായി ബന്ധപ്പെട്ട് പുഖ്രായന്‍ ചക്കി ചുമതലയുള്ള മഹേന്ദ്ര പട്ടേലും നാല് കോണ്‍സ്റ്റബിള്‍മാരും കഴിഞ്ഞ ശനിയാഴ്ച ഗ്രാമത്തില്‍ എത്തിയിരുന്നു. ഈ സമയത്ത് ഒരു വനിതാ കോണ്‍സ്റ്റബിള്‍ പോലും ഉണ്ടായിരുന്നില്ല.
Shekhar Gupta's intern had said how one frame of a picture shows the truth pic.twitter.com/UbLolwXlez https://t.co/clzSCVQTUp
— Rahul Roushan (@rahulroushan) July 17, 2021
ദുര്‍ഗദാസ്പൂര്‍ ഗ്രാമത്തിലെ ശിവത്തെ സംഘം കേസുമായി ബന്ധപ്പെട്ട് പിടികൂടി. ഇതുകണ്ട് ശിവത്തിന്റെ അമ്മ ശ്യാമ ദേവി ഇടപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് അവരെ ആക്രമിക്കുകയായിരുന്നു. ദാരോഗ ആ സ്ത്രീയെ നിലത്തുവീഴ്ത്തി മുകളില്‍ കയറി, അടിക്കാന്‍ തുടങ്ങി.
വനിതാ കോണ്‍സ്റ്റബിള്‍ ഇല്ലാതെ ഇരയുടെ വീട്ടിലെത്തിയ പോലീസ് സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. കേസില്‍ എസ്പി കേശവ് കുമാര്‍ ചൗധരി പ്രതി ദാരോഗയ്ക്കെതിരെ കേസെടുക്കുകയും കേസ് മുഴുവന്‍ അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.