KeralaNews

വഴിയോര കച്ചവടക്കാര്‍ക്കുനേരെ കേരള പോലീസിന്റെ തെറിയഭിഷേകം ; വീഡിയോ വൈറൽ

കണ്ണൂര്‍ : ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ ഇന്‍സ്പെക്ടറുടെ അസഭ്യവര്‍ഷം. ചെറുപുഴ പട്ടണത്തിന് സമീപം തെരുവില്‍ പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്കെതിരെയാണ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് കുമാറിന്റെ ആക്രോശം.

അതേസമയം, അനധികൃതമായി റോഡ് സൈഡില്‍ കച്ചവടം നടത്തിയവരെ മാറ്റുകയായിരുന്നെന്നും , ദ്യശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നുമാണ് ഇന്‍സ്‌പെക്ടറുടെ വിശദീകരണം.

https://youtu.be/nHBSu4OpSZc

കൊവിഡ് കാലത്ത് വഴിയോര കച്ചവടത്തിലൂടെ ആയിരങ്ങളാണ് ഉപജീവനം തേടുന്നത്. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളടക്കമാണ് വഴിയോര കച്ചവടത്തിനിറങ്ങിയിരിക്കുന്നത്. അതേസമയം എസ്‌ഐക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധമുയരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button