വൺ ബ്ലാക്ക് കോഫി, പ്ലീസ്; മഞ്ജു വാര്യരുടെ വിഡിയോ വൈറലാവുന്നു
കൊച്ചി:മലായാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. മികച്ച അഭിനേത്രിയും നർത്തകിയുമായ താരത്തിന് നിരവധി ആരാധക വൃന്ദമാണുള്ളത്. ഒരു പക്ഷെ തന്റെ രണ്ടാം വരവിൽ ഇത്രത്തോളം ആഘോഷിക്കപ്പെടുന്ന മറ്റൊരു താരമുണ്ടോയെന്നറിയില്ല. സ്വപ്നങ്ങൾ നേടുന്നതിന് ഒന്നും തടസമല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന താരമാണ് മഞ്ജു വാര്യർ
ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ താരത്തിന്റെ വീഡിയോ വൈറലായി മാറുകയാണ്. വീട്ടിലേക്കെത്തിയ തന്റെ ആരാധകരെയും സുഹൃത്തുക്കളെയുമെല്ലാം ചായ നൽകി സ്വീകരിക്കുകയാണ് താരം. കൂട്ടത്തിൽ ഒരാൾ ‘വൺ ബ്ലാക്ക് കോഫീ പ്ലീസ്’ എന്ന് പറയുമ്പോൾ പൊട്ടിച്ചിരിയോടെ അവരെയെല്ലാം സ്വീകരിക്കുകയാണ് മഞ്ജു വാര്യർ. ഈ വീഡിയോ മഞ്ജു വാര്യരുടെ പേരിലുള്ള ഫാൻസ് പേജിലാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്.
മഞ്ജു വാര്യർ പ്രാധാന താരമായി എത്തിയ വെള്ളരി പട്ടണം പ്രദർശനം തുടരുകയാണ്. സൗബിൻ സാഹിർ പ്രധാന വേഷത്തിൽ എത്തുന്നചിത്രത്തിൻറെ സംവിധാനം മഹേഷ് വെട്ടിയാർ ആണ്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന.
ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമയിൽ സലിംകുമാർ, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, മാല പാർവതി, വീണ നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് അഭിനേതാക്കൾ.