NationalNewsRECENT POSTSTop Stories
നഗരത്തില്‍ തണലിനായി നട്ടുപിടിപ്പിച്ച ചെടികള്‍ തിന്ന ആടുകളെ പോലീസ് അറസ്റ്റ് ചെയ്തു! ഉടമസ്ഥന് പിഴയും
ഹൈദരാബാദ്: തണല്‍ ലഭിക്കാന്‍ നഗരത്തില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നു നശിപ്പിച്ച ആടുകളെ പോലീസ് അറസ്റ്റു ചെയ്തു. ഉടമസ്ഥനില്‍ നിന്നും 1000 രൂപ പിഴ ഈടാക്കിയ ശേഷമാണ് ആടുകളെ വിട്ടു നല്‍കിയത്. തെലങ്കാനയിലെ ഹുസുരാബാദിലാണ് വിചിത്രമായ അറസ്റ്റ് നടന്നത്. മൃഗങ്ങള്‍ക്ക് വീട്ടിലിട്ട് തീറ്റ നല്‍കാന്‍ ഉടമസ്ഥനോട് നിര്‍ദേശിച്ചതായും പോലീസ് പറഞ്ഞു
നഗരത്തില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നു നശിപ്പിക്കുന്നുവെന്ന പരാതിയുമായി ‘സേവ് ദി ട്രീ’ എന്ന സംഘടനയുടെ പ്രതിനിധികളാണ് പോലീസിനെ സമീപിച്ചത്. 900 ചെടികളാണ് ഇവര്‍ നഗരത്തില്‍ നട്ടു പിടിപ്പിച്ചത്. എന്നാല്‍, ഇതില്‍ 250 എണ്ണത്തോളം ചെടികള്‍ ആടുകള്‍ തിന്നു നശിപ്പിക്കുകയായിരുന്നു. പ്രദേശവാസിയായ രാജ എന്ന ആളുടേതാണ് ആട്. കഴിഞ്ഞ ദിവസം സംഘടനയുടെ പ്രവര്‍ത്തകരാണ് ആടുകളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News