ഹരിയാന: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ആറ് മാസത്തോളം ഏഴ് പേർ ചേർന്ന് പീഡിപ്പിച്ചു. ഹരിയാനയിലെ ബിവാനിയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്നും കണ്ടെത്തി.പീഡനവിവരം പുറത്തു പറയുന്നതിൽ നിന്നും സംഘം പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആറ് മാസത്തോളം കൗമാരക്കാരിയെ സംഘം പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പിതാവാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയത്.
വീട്ടിനടുത്തുള്ള പലചരക്കു കടയുടമയാണ് പെൺകുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയതെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. പിന്നാലെ ഇയാളുടെ സഹായികളും പെൺകുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങി. പിതാവിന്റെ പരാതിയിൽ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഐപിസി, പോക്സോ വകുപ്പുകൾ പ്രകാരം ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News