News

മുഖ്യമന്ത്രി യൂറോപ്പിലേക്ക്, ആദ്യം നോർവേയിൽ; മന്ത്രിമാരും സംഘത്തിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്യൻ സന്ദർശനത്തിനു പുറപ്പെട്ടു. പുലര്‍ച്ചെ 3.45ന് കൊച്ചിയില്‍ നിന്ന് നോര്‍വേയിലേക്കാണ് പോയത്. നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിക്കുന്നത്.

നോർവേ സന്ദര്‍ശനത്തില്‍ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നല്‍കുക. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയന്‍ മാതൃകകളും പരിചയപ്പെടും. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹിമാൻ എന്നിവരും നോര്‍വേയില്‍ എത്തുന്നുണ്ട്‌. ഇംഗ്ലണ്ടിലേക്കും വെയ്ല്‍സിലേക്കും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പോകുന്നുണ്ട്. വെയ്ൽസിലെ ആരോഗ്യ മേഖലയെ കുറിച്ച് മനസ്സിലാക്കുകയാണ് യാത്ര കൊണ്ട് ഉദേശിക്കുന്നത്.

ലണ്ടനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേര്‍ക്കും. ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സർവകലാശാലകളുമായി ധാരണാ പത്രം ഒപ്പു വയ്ക്കും. പതിമൂന്നാം തീയതി വരെയാണ് സന്ദര്‍ശനം. കോടിയേരിയുടെ വിയോഗത്തെ തുടര്‍ന്നു യാത്രയുടെ ആദ്യഘട്ടമായി നിശ്ചയിച്ചിരുന്ന ഫിന്‍ലന്‍ഡ് യാത്ര മാറ്റിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button