ന്യൂഡല്‍ഹി: സര്‍വകലാശാലകളിലെ അധ്യാപക നിയമനത്തിന് നാഷണല്‍ എലിജിബിലിറ്റി റെസ്റ്റിനൊപ്പം പി.എച്ച്.ഡി. കൂടി നിര്‍ബന്ധമാക്കി. 2021 -22 അധ്യയന വര്‍ഷം മുതലാകും ഈ നിയമം പ്രബല്യത്തില്‍ വരിക. 2018 ലാണ് ഈ നിയമം കൊണ്ട് വന്നതെങ്കിലും ഇതുവരെ പ്രാബല്യത്തില്‍ വന്നിരുന്നില്ല.
നേരത്തെ സര്‍വകലാശാലകളിലെ അസിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികകളില്‍ പി.എച്ച്.ഡിയോ അല്ലെങ്കില്‍ നെറ്റ് യോഗ്യതയോ നേടിയാല്‍ നിയമനം ലഭിക്കുമായിരുന്നു. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് അഞ്ച് മുതല്‍ പത്ത് വരെ വെയിറ്റേജും, പി.എച്ച്.ഡി. യോഗ്യതയുള്ളവര്‍ക്ക് മുപ്പതുമായിരുന്നു വെയിറ്റേജ്.
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി.) 2018 ല്‍ പി.എച്ച്.ഡി. യോഗ്യത ഉള്ളവര്‍ക്ക് മാത്രമേ സര്‍വകലാശാലകളില്‍ അധ്യാപകരായി നിയമനം ലഭിക്കുകയുള്ളുവെന്ന് വെളിപ്പെടുത്തിയിരുന്നു. 2021 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും യു.ജി.സി.ക്ക് വേണ്ടി മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ അറിയിച്ചിരുന്നു.