KeralaNews

ഞായറാഴ്ച കോട്ടയം ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല

കോട്ടയം: ഞായറാഴ്ച കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് പമ്പുടമകളുടെ സംഘടന അറിയിച്ചു. കോവിഡ് 19 രോഗവ്യാപനം തടയാന്‍ പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് പമ്പുകള്‍ അടച്ചിടുന്നത്.

മൂന്ന് ഓയില്‍ കമ്പനികളുടേതായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 155 പമ്പുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ല. കോവിഡ് 19 വ്യാപനം തടയാന്‍ സര്‍ക്കാര്‍ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുമെന്നും പമ്പുടമകള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button