CrimeNationalNews

സൗഹൃദം പ്രണയമെന്ന് തെറ്റിധരിച്ചു; മിണ്ടാതായതോടെ കണ്ടക്ടര്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി

ഗൂഡല്ലൂര്‍: ഗൂഡല്ലൂരില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി. സലോമി എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. 20 ശതമാനം പൊള്ളലുകളോടെ സലോമിയെ ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സലോമി തന്നോട് സംസാരിക്കുന്നില്ലെന്ന കാരണത്താലാണ് സുന്ദരമൂര്‍ത്തി എന്നയാള്‍ ഇവരെ കരുതിക്കൂട്ടി ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇയാളുമായി സലോമി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നെന്നും എന്നാല്‍ അതൊരു പ്രണയബന്ധമാണെന്ന് സുന്ദരമൂര്‍ത്തി തെറ്റിദ്ധരിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. ഇത് മനസിലാക്കിയതിനെ തുടര്‍ന്നാണ് സലോമി ഇയാളോട് മിണ്ടാതെയായത്.

സലോമി മിണ്ടാത്തതില്‍ സങ്കടമറിയിച്ച് സുന്ദരമൂര്‍ത്തി ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്തേക്ക് പിന്തുടര്‍ന്നെത്തുക പതിവായിരുന്നു. തന്നോട് സംസാരിക്കണം എന്ന ആവശ്യമുന്നയിച്ച് സുന്ദരമൂര്‍ത്തി ഓഫീസിലെത്തിയെങ്കിലും സലോമി വസ്സമ്മതിച്ചു. ഇതോടെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സലോമിക്ക് രണ്ട് മക്കളുണ്ട്. ഇവരുടെ ഭര്‍ത്താവ് സൈനിക ഉദ്യോഗസ്ഥനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button