EntertainmentNationalNews

ബഹിഷ്ക്കരണ ഭീഷണി ഏറ്റില്ല, പ്രീ ബുക്കിംഗിൽ ചരിത്രം കുറിച്ച് പഠാൻ, ഷാരൂഖിൻ്റെ വീടിനു മുന്നിൽ തടിച്ചുകൂടി ആരാധകർ

മുംബെ:നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ജനുവരി 25ന് തിയറ്ററിൽ എത്തും. പഠാന്റേതായി പുറത്തുവന്ന പ്രമോഷണൽ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആദ്യ ​ഗാനത്തിന്റെ പേരിൽ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും എസ്ആർകെ ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടെങ്കിലും അതൊന്നും തന്നെ പഠാനെ ബാധിച്ചില്ല. പഠാൻ തിയറ്ററിൽ എത്താൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. ഈ അവസരത്തിൽ ആരാധകരെ മന്നത്തിൽ എത്തി കണ്ട ഷാരൂഖിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

പൊതുവിൽ എന്തെങ്കിലും വിശേഷ ദിവസങ്ങളിൽ ആയിരിക്കും ഷാരൂഖ് ആരാധകരെ കാണാൻ എത്താറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് സർപ്രൈസ് ആയി എസ് ആർ കെ മന്നത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, ആരാധകരും അത് ആഘോഷമാക്കി. ഷാരൂഖ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ വീഡിയോ പങ്കുവച്ച് ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. 

അതേസമയം, ടിക്കറ്റ് ബുക്കിങ്ങിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്നലെ മാത്രം 3,00,500 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. ലിമിറ്റഡ് അഡ്വാൻസ് ബുക്കിങ്ങിൽ 1.70 കോടിയോളം രൂപ ചിത്രം നേടിയിരുന്നു. പിന്നാലെ നടന്ന പ്രീ ബുക്കിങ്ങിൽ റെക്കോർഡ് വിൽപ്പനയാണ് നടന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

കൊവിഡിനു ശേഷമുള്ള ബോളിവുഡ് റിലീസുകളില്‍ ബ്രഹ്‍മാസ്ത്ര മാത്രമാണ് പ്രീ റിലീസ് ബുക്കിം​ഗില്‍ പഠാന് മുന്നിലുള്ളത്. എന്നാല്‍ ബ്രഹ്‍മാസ്ത്രയുടെ റെക്കോര്‍ഡും പഠാന്‍ തകര്‍ക്കുമെന്നാണ് വിലയിരുത്തലുകൾ.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണ് പഠാൻ. സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button