ഡോഡോമ: ടാന്‍സാനിയയിലെ ബുക്കോബ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന യാത്രാവിമാനം വിക്ടോറിയ തടാകത്തില്‍ തകര്‍ന്നുവീണു.
തീരദേശ നഗരമായ ദാര്‍ എസ് സലാമില്‍ നിന്ന് വന്ന വിമാനമാണ് തകര്‍ന്നതെന്ന് ടാന്‍സാനിയന്‍ എയര്‍ലൈന്‍ കമ്ബനി പ്രിസിഷന്‍ എയര്‍ പറഞ്ഞു.
വിമാനം ഏകദേശം 100 മീറ്റര്‍ മധ്യത്തെത്തിയപ്പോള്‍ എഞ്ചിന്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടുകയും അതോടൊപ്പം മോശം കാലാവസ്ഥ നേരിടുകയും ചെയ്തു. തുടര്‍ന്ന് മഴ പെയ്യുകയും വിമാനം തകര്‍ന്ന് തടാകത്തിലേക്ക് വീഴുകയുമായിരുന്നു.
അപകട സമയത്ത് വിമാനത്തില്‍ 43 പേര്‍ ഉണ്ടായിരുന്നു. 26 പേരെ രക്ഷപെയുത്തിയതായി പൊലീസ് മേധാവി വില്യം മ്വാംപഗലെ പറഞ്ഞു.കൂടുതല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News