NationalNews

കശ്മീരിന് പ്രത്യേക പദവിയില്ല,നിര്‍ണ്ണായക വിധി പ്രഖ്യാപിച്ച് സുപ്രീംകോടതി, സംസ്ഥാനപദവി നടപടികള്‍ വേഗത്തിലാക്കണം

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന് ആശ്വാസമായി സുപ്രീംകോടതി വിധി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി എന്ന് നിരീക്ഷിച്ച കോടതി, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയുടെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ മൂന്ന് യോജിച്ച വിധികളായിരുന്നു സുപ്രീംകോടതിയുടേത്. സുപ്രീംകോടതി ജസ്റ്റിസും രണ്ട് ജസ്റ്റിസ്റ്റുമാരും വ്യത്യസ്ത വിധികൾ പ്രസ്താവിക്കുക.

ജമ്മു കശ്മീരിനെ രണ്ടാക്കിയ നടപടിയും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതും കോടതി അംഗീകരിച്ചു. അനുച്ഛേദം 370 റദ്ദാക്കാനുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്ന് നിരീക്ഷിച്ച കോടതി, 2024 സെപ്റ്റംബർ 30 നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദ്ദേശിച്ചു.

ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. 2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്. പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത് 23 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. 

കോടതി പരിശോധിച്ച വിഷയങ്ങൾ

1. അനുഛേദം 370 സ്ഥിരം വ്യവസ്ഥയാണോ ?

2. ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലിയുടെ ശുപാർശ കൂടാതെ ആർട്ടിക്കിൾ 370  റദ്ദാക്കാൻ രാഷ്ട്രപതിക്ക് കഴിയുമോ?

3.അനുഛേദം 367 വഴി ഭരണഘടനയെ ഫലപ്രദമായി ഭേദഗതി ചെയ്യാനാകുമോ ?

4.ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലിയുടെ പദവി നിയമസഭയ്ക്ക് ഏറ്റെടുക്കാനാകുമോ?

5.സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശമായി തിരിച്ചത് നിയമപരമോ ?

6. ജമ്മു കശ്മീർ അതിന്റെ പരമാധികാരം നിലനിർത്തുന്നുണ്ടോ?

കേന്ദ്രസർക്കാർ വാദം

  • നടപടിയെ ന്യായീകരിച്ച് കേന്ദ്രസർക്കാർ 
  • അനുഛേദം 370 റദ്ദാക്കിയത് ചരിത്രപരമായ ചുവട് വെപ്പ് 
  • മേഖലയിൽ സമാധാനവും പുരോഗതിയും എത്തിച്ചു
  • ആക്രമസംഭവങ്ങൾ കുറഞ്ഞു
  • സാമൂഹിക സാമ്പത്തിക പുരോഗതിയുണ്ടായി 
  • ജനക്ഷേമപദ്ധതികൾ കശ്മീരിലെ ജനങ്ങൾക്കായി എത്തിക്കാനായി

ഹർജിക്കാരുടെ വാദം 

  • ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച് നടപടി നിയമവിരുദ്ധം 
  • അനുഛേദം 370 ശാശ്വത സ്വഭാവമുള്ളത് 
  • ഫെഡറലിസത്തിനെതിരായ അതിക്രമമാണ് നടന്നത് 
  • സർക്കാർ തങ്ങളുടെ ഭൂരിപക്ഷം രാഷ്ട്രീയമായ ലാഭത്തിനായി ഉപയോഗിച്ചു 
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker