28 C
Kottayam
Wednesday, October 9, 2024

ബിഎസ്എന്‍എല്‍ സേവനങ്ങളില്‍ അതൃപ്തി അറിയിച്ച് പാര്‍ലമെന്‍ററി സമിതി; 6 മാസം കൊണ്ട് പരിഹരിക്കുമെന്ന് എം.പിമാര്‍ക്ക്‌ കമ്പനിയുടെ ഉറപ്പ്

Must read

ന്യൂഡല്‍ഹി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്‍റെ സേവന നിലവാരം കുറയുന്നതില്‍ അതൃപ്തി അറിയിച്ച് പാര്‍ലമെന്‍ററി സമിതി. സ്വന്തം മൊബൈല്‍ ഫോണുകളില്‍ ലഭിക്കുന്ന മോശം നെറ്റ്‌വര്‍ക്ക് ചൂണ്ടിക്കാട്ടിയാണ് ബിഎസ്എന്‍എല്ലിനെ കമ്മിറ്റിയംഗങ്ങള്‍ വിമര്‍ശിച്ചത്. എന്നാല്‍ ആറ് മാസം കൊണ്ട് ബിഎസ്എന്‍എല്ലിനെ മികവിലേക്ക് ഉയര്‍ത്തും എന്ന് എംപിമാര്‍ക്ക് കമ്പനി ഉറപ്പുനല്‍കിയതായും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 

ബിജെപി എംപി സഞ്ജയ് ജയ്‌സ്വാള്‍ അധ്യക്ഷനായ പാര്‍ലമെന്‍ററി സമിതിയാണ് ബിഎസ്എന്‍എല്ലിന്‍റെ സേവനങ്ങളിലെ കുറവുകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടത്. സ്വന്തം ഫോണുകളില്‍ ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിന് വേഗക്കുറവുണ്ട് എന്ന് എംപിമാര്‍ ബിഎസ്എന്‍എല്ലിനെ ഉദാഹരണം സഹിതം അറിയിച്ചു.

തദ്ദേശീയമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് 4ജി വിന്യാസം നടത്തുന്ന ബിഎസ്എന്‍എല്ലിന്‍റെ സേവനങ്ങള്‍ ആറ് മാസം കൊണ്ട് മികച്ച നിലവാരത്തിലേക്ക് ഉയരുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ബിഎസ്എന്‍എല്‍ പ്രതിനിധികള്‍ എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. എന്നാല്‍ ഇതിനായി നിലവില്‍ 35000 മാത്രമുള്ള 4ജി ടവറുകളുടെ എണ്ണം ഒരു ലക്ഷമായി ബിഎസ്എന്‍എല്ലിന് ഉയര്‍ത്തേണ്ടതുണ്ട്. 

ടെലികോം സെക്രട്ടറി നീരജ് മിത്തല്‍, ബിഎസ്എന്‍എല്‍ സിഎംഡി റോബര്‍ട്ട് ജെ രവി അടക്കമുള്ള ഉന്നതരാണ് പാര്‍ലമെന്‍ററി സമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. 4ജി, 5ജി രംഗത്ത് ബിഎസ്എന്‍എല്ലിന്‍റെ ചുവടുവെപ്പുകളെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. ഒരുഘട്ടത്തില്‍ ടെലികോം വിപണി കയ്യടക്കിയിരുന്ന ബിഎസ്എന്‍എല്‍ ഇപ്പോള്‍ വെറും ഏഴ് ശതമാനത്തിന് അടുത്ത് മാത്രം മാര്‍ക്കറ്റ് ഷെയറുള്ള കമ്പനിയായി ചുരുങ്ങിയതില്‍ എംപിമാര്‍ ആശങ്ക അറിയിച്ചു.

ബിഎസ്എന്‍എല്‍ പിന്നോട്ടുപോയപ്പോള്‍ സ്വകാര്യ ടെലികോം സേവനദാതാക്കള്‍ വിപണിയില്‍ പിടിമുറുക്കുകയായിരുന്നു. ആറ് മാസം കൊണ്ട് ഒരു ലക്ഷം 4ജി ടവറുകള്‍ എന്ന ലക്ഷ്യത്തിലെത്തുകയാണ് ഇനി ബിഎസ്എന്‍എല്ലിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ONAM BUMPER LIVE:തിരുവോണം ബംപർ BR 99 ഫലം ആരാണ് ആ ഭാഗ്യവാന്‍?

തിരുവനന്തപുരം:തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് എടുത്ത 71.40 ലക്ഷം പേരില്‍ ആരായിരിക്കം ആ ഭാഗ്യവാന്‍. 25 കോടിയുടെ ടിക്കറ്റ് കയ്യില്‍ സൂക്ഷിച്ചിരിക്കുന്ന ഭാഗ്യവാന്‍ ആരെന്ന് അറിയാന്‍ ഇനി ശേഷിക്കുന്നത് ഏതാനും സമയം മാത്രം....

കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി; മൃതദേഹം വെടിയേറ്റ നിലയില്‍

അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി. ചൊവ്വാഴ്ച ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികരില്‍ ഒരാളുടെ മൃതദേഹമാണ് മണിക്കൂറുകള്‍ക്ക് ശേഷം വെടിയേറ്റ നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. അനന്ത്‌നാഗ് സ്വദേശി...

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഭീതിയില്‍ ഫ്‌ളോറിഡ, മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടം; രക്ഷപ്പെടാനുള്ള പരക്കംപാച്ചിലില്‍ റോഡുകളില്‍ ഗതാഗത തടസം

വാഷിങ്ടണ്‍: മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഭീതിയില്‍ അമേരിക്കന്‍ ജനത. കൊടുങ്കാറ്റ് കാറ്റഗറി അഞ്ചിലേക്ക് മാറിയതോടെയാണ് കൊടുങ്കാറ്റ് വന്‍ ഭീഷണിയായത്. ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ വിഭാഗത്തില്‍ പെടുന്നതാണ് കാറ്റഗറി അഞ്ച്. ഫ്ളോറിയഡയില്‍ എങ്ങും അതീവ ജാഗ്രത...

‘ഓം പ്രകാശ് തങ്ങിയ ഹോട്ടലില്‍ പ്രയാഗ എത്തിയിരുന്നു’ പക്ഷേ അത് സുഹൃത്തുക്കളെ കാണാനാണ്; ആള്‍ക്കൂട്ടത്തില്‍ മോശക്കാരനായ ആളുണ്ടെന്ന് എങ്ങനെ അറിയാനാണ്? ആരോപണങ്ങളില്‍ പ്രതികരിച്ച് നടിയുടെ പിതാവ്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ കൊച്ചിയിലെ ഹോട്ടലില്‍ എത്തി നടി പ്രയാഗ മാര്‍ട്ടിന്‍ സന്ദര്‍ശിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് പിതാവ് മാര്‍ട്ടിന്‍ പീറ്റര്‍. ഗുണ്ടാ നേതാവ് ഓംപ്രകാശ് തങ്ങിയ സ്വകാര്യ ഹോട്ടലില്‍ പ്രയാഗ...

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന മലയാളം സിനിമാതാരം ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്...

Popular this week