തൃശൂര്‍:സവര്‍ക്കറിന്റെ ചിത്രമുള്ള കുടകള്‍ നീക്കം ചെയ്ത് പാറമേക്കാവ് ദേവസ്വം. തൃശൂര്‍ പൂരം കുടമാറ്റത്തിനുള്ള പാറമേക്കാവ് ദേവസ്വത്തിന്റെ കുടയിലാിരുന്നു സവര്‍ക്കറുടെ ചിത്രം. ഇതോടെ പ്രദര്‍ശനത്തില്‍ ഇവ നീക്കം ചെയ്തു. വലിയ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും, ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ രാജനും പാറമേക്കാവ് ദേവസ്വത്തെ അതൃപ്തി അറിയിച്ചെന്നാണ് സൂചന. സ്വാതന്ത്ര്യ സമരം സേനാനികളുടെയും നവോഥാന നായകന്‍മാരുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറുടെ ചിത്രം ഇടംപിടിച്ചത്.
നേരത്തെ പാറമേക്കാവ് ചമയപ്രദര്‍ശനത്തിലാണ് സര്‍ക്കവറിന്റെ ചിത്രമുള്ള കുടകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജപെി എംപി സുരേഷ് ഗോപിയായിരുന്നു ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സവര്‍ക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നില്‍ക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്ത് വന്നിരുന്നു. ഉദ്ഘാടന പരിപാടിയില്‍ ബി ബാലചന്ദ്രന്‍ എംഎല്‍എയും ഉണ്ടായിരുന്നു. ഇത് പക്ഷേ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമുണ്ടായത്. നേരത്തെ പാറമേക്കാവ് ദേവസ്വത്തിന്റെ നടപടിക്ക് എതിരെ കോണ്‍ഗ്രസും എഐവൈഎഫും രംഗത്ത് വന്നിരുന്നു. ലജ്ജാകരം എന്നാണ് ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍ കുറിച്ചത്. തൃശൂര്‍ പൂരത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയത്തെ പൊതുജനം തള്ളിക്കളയണമെന്നും പുറമേക്കാവ് ദേവസ്വത്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും, എഐവൈഎഫ് പറഞ്ഞിരുന്നു.