Home-bannerNationalNewsRECENT POSTS
ഇനിയും ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്യും; മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്
ന്യൂഡല്‍ഹി: മാര്‍ച്ച് 31നു മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് ആദായ നികുതി വകുപ്പ്. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിരിക്കെയാണ് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്. പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതിന് നിരവധി തവണ സമയം നീട്ടി നല്‍കിയിരുന്നു. പാന്‍ പ്രവര്‍ത്തനരഹിതമായാല്‍ അതുമൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടമകള്‍ ഉത്തരവാദികളായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News