പാലക്കാട്:തണ്ണിശ്ശേരിയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച എട്ടുപേരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ രാത്രി വൈകി പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീറിന് മൃതദേഹം രാത്രി തന്നെ ബന്ധുക്കള്‍ ഏറ്റുവാങ്ങി.
നെല്ലിയാമ്പതിയില്‍ അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയാണ് അപകടം സംഭവിച്ചത്.പാലക്കാട് തണ്ണിശ്ശേരിക്ക് സമീപമായിരുന്നു അപകടം. പട്ടാമ്പിയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയ അഞ്ച് പട്ടാമ്പി സ്വാദേശികള്ക്ക മാര്മധ്യേ് ചെറിയ അപകടം സംഭവിച്ചിരുന്നു.ഇവരെ നെന്മാറയിലെ ആശുപത്രിയിലെത്തിച്ചു.ഇവിടെ നിന്നും പാലക്കാട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഇവരുടെ ബന്ധുക്കളും ആംബുലന്‍സില്‍ കയറി. ഈ ആംബുലന്‍സ് മീന്‍ കൊണ്ടുപോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.