പാലക്കാട്: കൊടുന്തിരപ്പുള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഹക്കീമിന്റെ നെഞ്ചില്‍ ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. ഇയാളുടെ സുഹൃത്തായ റിഷാദാണ് കുത്തിയതെന്നാണ് പോലീസ് പറയുന്നത്. റിഷാദിനെ പോലീസ് തിരയുകയാണ്.
വൈകുന്നേരം ഇവര്‍ സംസാരിച്ചുകൊണ്ടിരിക്കെയുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം. ആഴത്തിലുള്ള മുറിവാണ് മരണകാരണമായി പറയുന്നത്. കുത്തേറ്റ ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഹക്കീമിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News