പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ യു.ഡി.എഫ് പിന്തുണയ്ക്കണമെന്ന് പാലക്കാട് ഡിസിസി. നീതി നിഷേധത്തിന് എതിരായ പോരാട്ടത്തിന് പിന്തുണ നല്‍കണമെന്ന് വികെ ശ്രീകണ്ഠന്‍ എംപി ആവശ്യപ്പെട്ടു.
പ്രതിക്കൂട്ടില്‍ നിയമ സംവിധാനവും പോലീസും അടക്കം നില്‍ക്കുന്നുണ്ട്. അതിനാലാണ് യുഡിഎഫ് നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും എംപി പറഞ്ഞു. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ തീരുമാനം. സ്വതന്ത്രയായായിരിക്കും അവര്‍ മത്സരിക്കുക.
മക്കള്‍ക്ക് നീതി തേടി സംസ്ഥാനത്തുടനീളം യാത്ര നടത്തുകയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേരള യാത്ര തൃശൂരെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യം അമ്മ വ്യക്തമാക്കിയത്. അതിനുള്ള കാരണവും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വിശദീകരിച്ചു.