33.1 C
Kottayam
Sunday, November 17, 2024
test1
test1

പാലാ ജനറൽ ആശുപത്രിക്ക് കെ.എം.മാണിയുടെ പേരിടും,മുന്നോക്ക കമ്മീഷൻ പുന: സംഘടിപ്പിയ്ക്കും, മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ

Must read

തിരുവനന്തപുരം: പാലാ ജനറൽ ആശുപത്രിക്ക് അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയുടെ പേര് നൽകും. ഇന്ന് ചേ‍ര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. പാലാ ജനറല്‍ ആശുപത്രിയെ ‘കെ എം മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രി പാലാ’ എന്ന് പുനര്‍നാമകരണം ചെയ്യാനാണ് തീരുമാനം. 

2022 മാര്‍ച്ച് 13 ന് കാലാവധി അവസാനിച്ച മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംസ്ഥാന കമ്മീഷന്‍ പുനഃസംഘടിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ജസ്റ്റിസ് (റിട്ട.) സി. എന്‍. രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനും അഡ്വ. മാണി വിതയത്തില്‍ (എറണാകുളം), ജി. രതികുമാര്‍ (കൊട്ടാരക്കര) എന്നിവരാണ് കമ്മീഷനിലെ അംഗങ്ങൾ


മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ –

ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ അംഗീകരിച്ചു

ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ രണ്ടാം റിപ്പോര്‍ട്ടിലുള്ള ശുപാര്‍ശകള്‍ ഭേദഗതിയോടെ അംഗീകരിച്ചു. പ്രാദേശിക സര്‍ക്കാരുകളുടെ വിഭവസമാഹരണം, വായ്പ എടുക്കല്‍, സ്വമേധയാ നല്‍കുന്ന സംഭാവനകള്‍ ശേഖരിക്കല്‍, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍, വികസന ഫണ്ടിന്റെയും പൊതു അവശ്യ ഫണ്ടിന്റെയും വിന്യാസവും ബന്ധപ്പെട്ട കാര്യങ്ങളും മുതലയാവയാണ്  റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്.

ശമ്പളപരിഷ്‌കരണം

കേരള കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ചീഫ് ഓഫീസിലും 14 ജില്ലാ ഓഫീസുകളിലും സേവനമനുഷ്ഠിക്കുന്ന സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരായ 4 എല്‍.ഡി. ക്ലര്‍ക്ക്, 4 പ്യൂണ്‍/ആഫീസ് അറ്റന്‍ഡന്റ്, 2 പ്യൂണ്‍-കം പ്രോസസ്സ് സെര്‍വര്‍ എന്നിവര്‍ക്കും ബോര്‍ഡിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിതരായ 8 പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്കും 10.02.2021 ലെ ഉത്തരവ് പ്രകാരമുള്ള ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. 

കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു

2022 മാര്‍ച്ച് 13 ന് കാലാവധി അവസാനിച്ച മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംസ്ഥാന കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു. ജസ്റ്റിസ് (റിട്ട.) സി. എന്‍. രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനും അഡ്വ. മാണി വിതയത്തില്‍ (എറണാകുളം), ജി. രതികുമാര്‍ (കൊട്ടാരക്കര) എന്നിവര്‍ അംഗങ്ങളുമാണ്.

അധിക ധനസഹായം

കൊല്ലം അഴീക്കലിന് സമീപം 02.09.2021 ന് മത്സ്യബന്ധന വള്ളം മറിഞ്ഞ് മരണപ്പെട്ട  മൂന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അധിക ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. 3,90,000 രൂപ വീതമാണ് ഓരോ കുടുംബത്തിനും നല്‍കുക. തങ്കപ്പന്‍, സുദേവന്‍, സുനില്‍ ദത്ത് എന്നിവരുടെ കുടുംബങ്ങള്‍ക്ക് 1,10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 15,000 രൂപ ഫിഷറീസ് വകുപ്പില്‍ നിന്നും നേരത്തെ അനുവദിച്ചിരുന്നു.

ഭൂമി കൈമാറ്റം

കിന്‍ഫ്രയ്ക്ക് വേണ്ടി അക്വയര്‍ ചെയ്ത ഭൂമിയില്‍ ഉള്‍പ്പെട്ട എറണാകുളം കാക്കനാട് വില്ലേജില്‍ ബ്ലോക്ക് 9 റീസര്‍വ്വെ 570/2 ല്‍ പ്പെട്ട 02.1550 ഹെക്ടര്‍ പുറമ്പോക്ക് ഭൂമി ഏക്കറിന് 1.169 കോടി രൂപ നിരക്കില്‍ വ്യവസായ പാര്‍ക്ക് വികസനത്തിന് കിന്‍ഫ്രയ്ക്ക് കൈമാറാന്‍ ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കി.

പൊതുമരാമത്ത് വകുപ്പിന്റെ കൈവശം കാക്കനാട്ടുള്ള 14 ഏക്കര്‍ ഭൂമി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് വ്യവസ്ഥകള്‍ക്ക് വിധേയമായി പതിച്ചു നല്‍കാന്‍ തീരുമാനിച്ചു. 17.4 ഏക്കര്‍ ഭൂമി നേരത്തെ കൈമാറിയിരുന്നു.

പാട്ടത്തിന് നല്‍കും

മലപ്പുറം ജില്ലയല്‍ നടുവട്ടം വില്ലേജിലെ എട്ട് ഏക്കര്‍ ഭൂമി ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് കെ.എസ്.ഐ..ഡി.സിക്ക് 30 വര്‍ഷത്തേക്ക് വ്യവസ്ഥകളോടെ പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.

കെ.പി.പി.എല്‍ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടപടി

മൂന്ന് വര്‍ഷത്തിലധികമായി അടഞ്ഞു കിടന്നിരുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് പുതുതായി ആരംഭിച്ച കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും നടപടിയെടുക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ വനം വകുപ്പിന്റെ അധീനതിയിലുള്ള തോട്ടങ്ങളില്‍ കെ.പി.പി.എല്‍ പേപ്പര്‍ പള്‍പ്പ് നിര്‍മ്മാണത്തിനാവശ്യമായി കണ്ടെത്തിയ 24000 എം.റ്റി വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കള്‍ കെ.പി.പി.എല്‍ ന് അനുവദിക്കും. ഇതിനുള്ള നിരക്ക് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. 

മുദ്ര വില ഒഴിവാക്കി

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാലയുടെ ഭാഗമായി തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ബയോ സയന്‍സ് റിസര്‍ച്ച് & ട്രെയിനിംഗ് സെന്ററിന് പാട്ടത്തിനെടുക്കുന്ന കെ.എസ്.ഐ.ഡി.സിയുടെ കീഴിലുള്ള വെയിലൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 3 ല്‍ റീസര്‍വ്വെ 187/1 ല്‍പ്പെട്ട 80.93 ആര്‍ വസ്തുവിന്റെ ലീസ് ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് ഇനങ്ങളില്‍ ആവശ്യമായി വരുന്ന 50,00,470 രൂപ ഒഴിവാക്കി നല്‍കും.

ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പേരില്‍ ദുരന്ത ലഘൂകരണ പദ്ധതിപ്രകാരം ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് ചെയ്യാന്‍ തീരുമാനിച്ചു.

പുനരധിവസിപ്പിക്കും

കോന്തുരുത്തി പുഴ കൈയ്യേറി താമസിച്ചുവരുന്നവരെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പുനരധിവസിപ്പിക്കും. സര്‍വ്വേയില്‍ അര്‍ഹരായി കണ്ടെത്തിയ 122 പേരില്‍ ലൈഫ് ഭൂരഹിത, ഭവനരഹിത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 56 കുടുംബങ്ങള്‍ ഒഴികെയുള്ളവരെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തും. പള്ളുരുത്തി വില്ലേജില്‍ ജി.സി.ഡി.എ കൊച്ചി നഗരസഭയ്ക്കു കൈമാറിയ 1 ഏക്കര്‍ 38 സെന്റ് 200 സ്‌ക്വയര്‍ ലിങ്ക്‌സ് സ്ഥലത്ത് ലൈഫ് ഭവനസമുച്ചയം കൊച്ചി നഗരസഭ മുഖേന നിര്‍മ്മിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കി. പുഴ കയ്യേറി താമസിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് സജ്ജീകരിക്കും

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് സജ്ജീകരിക്കും. 2021-22 വാര്‍ഷിക ബജറ്റിന്റെ അടിസ്ഥാനത്തിലാണിത്. ചെറുകിട സംരംഭങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വളര്‍ച്ചയ്ക്കാണ് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ആരംഭിക്കുന്നത്. പ്രാരംഭ ചെലവിനായി 1 കോടി രൂപ വകയിരുത്തിയിരുന്നു. 250 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാനുള്ള നിര്‍ദ്ദേശമാണ് മുന്നോട്ടുവെക്കുന്നത്. 

കേരള സര്‍ക്കാരിനുവേണ്ടി കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.ഐ.ഡി.സി എന്നീ ഏജന്‍സികള്‍ അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള / നിയന്ത്രണത്തിലുള്ള മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും സംയുക്തമായി സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രസ്റ്റായാണ് ഫണ്ട് രൂപീകരിക്കുക. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതോ പ്രവര്‍ത്തനത്തിന്റെ ഏറിയ പങ്കും കേരളത്തിലായതോ ആയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണം ലഭിക്കും. 

തസ്തിക

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്റ്റേറ്റ് സര്‍വ്വീസിന്റെയും സബോര്‍ഡിനേറ്റ് സര്‍വ്വീസിന്റെയും കരട് വിശേഷാല്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയ തസ്തിക സൃഷ്ടിക്കലും തസ്തികകളുടെ അപ്ഗ്രഡേഷനും അംഗീകരിച്ചു.

കോഴിക്കോട് ജില്ലയിലെ വടകര, കൊടുവള്ളി, മുക്കം, കൊയിലാണ്ടി, ഫറോക്ക് നഗരസഭകളിലെ ആരോഗ്യ വിഭാഗത്തില്‍ 17 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഡയറക്ടര്‍ (ധനകാര്യം) തസ്തിക സൃഷ്ടിച്ച് ധനകാര്യ വകുപ്പില്‍ ഡെപ്യൂട്ടി / ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കും.

എസ്.ഡി പ്രിന്‍സിനെ കേരള രാജ് ഭവനില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി നിയമിച്ച നടപടി സാധൂകരിച്ചു.

വ്യവസായ വകുപ്പില്‍ സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡില്‍ നാല് വര്‍ഷമായി ഒഴിഞ്ഞു കിടക്കുന്ന അസിസ്റ്റന്റ് മാനേജറുടെ തസ്തിക പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു.

ശമ്പള പരിഷ്‌കരണം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും അനുവദിച്ച 11-ാം ശമ്പളപരിഷ്‌കരണ ആനുകൂല്യം സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്കും കേരള ഡന്റല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്കും അനുവദിക്കും.

കാര്‍ വാങ്ങാന്‍ അനുമതി

ഏഴ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാര്‍ക്ക് പ്രീമിയം ഹോണ്ട സിറ്റിയോ മാരുതി സിയാസ് കാറോ വാങ്ങാന്‍ അനുമതി നല്‍കി. ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനുള്ള ഓപ്ഷനും നല്‍കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുതു ചരിത്രം! ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണം വിജയം;എലൈറ്റ് ക്ലബ്ബിൽ ഇന്ത്യയും

ന്യൂഡല്‍ഹി: ശബ്ദാതിവേഗ മിസൈല്‍ ടെക്‌നോളജിയില്‍ പുതുചരിത്രം രചിച്ച് ഇന്ത്യ. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. പ്രതിരോധ ഗവേഷണ...

നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം, ധനുഷിനെ ന്യായീകരിച്ച് ആരാധകർ, സിനിമാ താരങ്ങളുടെ പിന്തുണ നയൻസിന്

ചെന്നൈ : തമിഴ് നടൻ ധനുഷിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച നടി നയൻതാരക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു. ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താൻ’ സിനിമയിലെ ഭാഗങ്ങൾ...

പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിൽ തീപിടുത്തം; ബസ് പൂര്‍ണമായി കത്തി നശിച്ചു

പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. ബസ് പൂർണമായും കത്തി നശിച്ചു. ​ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കൊന്നുമില്ല.  രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാ​ഗത്താണ് അപകടമുണ്ടായത്....

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്...

രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗികാതിക്രമ കേസ്; കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ബംഗാളി നടിയുടെ പരാതിയിലായിരുന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം. കുറ്റപത്രത്തിൽ രഞ്ജിത് മാത്രമാണ് പ്രതി. 36 സാക്ഷികളുണ്ട്. സിനിമയിൽ അഭിനയിക്കാൻ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.