വിവാഹത്തിന് കൈപിടിച്ച് വേദിയിലെത്തിക്കാന്‍ അമ്മയില്ല, പകരം ഫോട്ടോ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വധു; കണ്ണുനനയിച്ച് ചിത്രം
പെഷവാര്‍: സ്വന്തം വിവാഹത്തിന് താങ്ങായും തണലായും അനുഗ്രഹം ചൊരിയാനും അമ്മയില്ലാത്തതിന്റെ വേദന മുഴുവന്‍ ഈ ഒറ്റഫ്രെയിമില്‍ നിന്നും വ്യക്തമാകും. അമ്മയുടെ ഓര്‍മ്മകള്‍ പേറുന്ന ചിത്രം കൈയ്യിലേന്തിയാണ് ഈ നവവധു വേദിയിലേക്ക് കടന്നുവന്നത്.
വധുവിന്റെ പിതാവും മറ്റ് ബന്ധുക്കളും ദു:ഖം അടക്കാന്‍ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ കാണാം. പാകിസ്താനില്‍ നിന്നുള്ള ഒരു വിവാഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കണ്ണുനനയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ചും പിതാവിന്റെ കരംപിടിച്ചും നിറകണ്ണുകളോടെയാണ് വധു വിവാഹവേദിയിലേക്ക് വരുന്നത്. വേദിയിലേക്ക് നടന്നുനീങ്ങുമ്പോഴും അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ഫോട്ടോഗ്രാഫറായ മാഹാ വജാഹത് ഖാന്‍ ആണ് 57 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അമ്മ മരണപ്പെട്ടുപോയ എല്ലാ പെണ്‍മക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വിവാഹച്ചടങ്ങള്‍ക്കുശേഷം വധു തന്റെ പിതാവിനെ കെട്ടിപ്പിടിച്ച് യാത്രപറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.