25 C
Kottayam
Saturday, November 16, 2024
test1
test1

ഇന്ത്യ തടഞ്ഞ കപ്പലിൽ ‘ആണവ ചരക്ക്’ അല്ല ‘വാണിജ്യ ചരക്ക്’ വിശദീകരണവുമായി പാകിസ്ഥാൻ

Must read

ഇസ്ലാമാബാദ്‌:ചൈനയില്‍ നിന്നും പാകിസ്ഥാനിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പല്‍ മുംബൈ തീരത്ത് ഇന്ത്യന്‍ സുരക്ഷാ സേന തടഞ്ഞിരുന്നു. പാകിസ്ഥാന്റെ ആണവായുധ പദ്ധതിയ്ക്ക് ഉപയോഗിക്കാന്‍ സാദ്ധ്യതയുള്ള സാമഗ്രികള്‍ കടത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍.

ആണവ പദ്ധതിക്കുള്ള യന്ത്രങ്ങളല്ല, വാണിജ്യപരമായ ചരക്കുകളായിരുന്നു കൊണ്ടുപോയതെന്ന് പാകിസ്ഥാന്‍ പ്രസ്താവനയില്‍ കുറിച്ചു. വസ്തുതകളെ തെറ്റായി പ്രതിനിധീകരിക്കുന്നതാണ് പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ടുകളെന്ന് പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് അറിയിച്ചു.

ജനുവരി 23നു നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പുറത്തുവിട്ടത്. മാള്‍ട്ടയുടെ പതാകയുള്ള കപ്പലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ‘ഷാങ്ഹായ് ഗ്ലോബല്‍ ലോജിസ്റ്റിക്സി’ല്‍ നിന്ന് സിയാല്‍കോട്ടിലുള്ള ‘പാകിസ്ഥാന്‍ വിങ്സി’ലേക്ക് അയച്ച സാധനസാമഗ്രികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

രാജ്യാന്തര സമാധാനത്തിനുള്ള 1996ലെ വസനാര്‍ കരാര്‍ പ്രകാരം നിരോധിച്ച സാങ്കേതികവിദ്യകളില്‍ ഒന്നാണ് സിഎന്‍സി മെഷീനുകള്‍. സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കരുതെന്നാണ് കരാറില്‍ നിര്‍ദേശിക്കുന്നത്. കരാറില്‍ ഇന്ത്യ ഉള്‍പ്പെടെ 42 രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്.

സുരക്ഷാ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍, 22,180 കിലോഗ്രാം ഭാരമുള്ള ചരക്ക് കയറ്റി അയച്ചത് തയ്വാന്‍ മൈനിംഗ് ഇംപോര്‍ട്ട് ആന്‍ഡ് എക്സ്പോര്‍ട്ട് കമ്പനി ആണെന്നും ഇത് പാകിസ്ഥാനിലെ കോസ്മോസ് എന്‍ജിനീയറിങ്ങിന് വേണ്ടിയുള്ളതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയത്തെ തുടര്‍ന്ന് തുറമുഖ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.

ചൈനയില്‍ നിന്ന് പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്ന ഇത്തരം സൈനിക നിലവാരമുള്ള വസ്തുക്കള്‍ ഇന്ത്യന്‍ തുറമുഖ ഉദ്യോഗസ്ഥര്‍ പിടികൂടുന്നത് ഇത് ആദ്യ സംഭവമല്ല. 2020 ഫെബ്രുവരിയില്‍ ‘ഇന്‍ഡസ്ട്രിയല്‍ ഡ്രയര്‍’ എന്ന മറവില്‍ ചൈന പാകിസ്ഥാന് ഓട്ടോക്ലേവ് വിതരണം ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞിരുന്നു.2022 മാര്‍ച്ച് 12 മുതല്‍ പാകിസ്ഥാന്‍ പ്രതിരോധ വിതരണക്കാരായ കോസ്‌മോസ് എന്‍ജിനീയറിങ് നിരീക്ഷണപ്പട്ടികയിലുണ്ട്. 

ഷെഹ്ബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിൻ്റെ ഇളയ സഹോദരനാണ് 72 കാരനായ ഷരീഫ്. ഇത് രണ്ടാം തവണയാണ് ഷെരീഫ് പാകിസ്ഥാനെ നയിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയെങ്കിലും പിഎംഎൽ-എന്നും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും സഖ്യ സർക്കാർ രൂപീകരിക്കാൻ സമ്മതിക്കുകയായിരുന്നു. ഇതോടെ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. 

ഏറെ അനിശ്ചിതത്വങ്ങ8ക്ക് സാക്ഷ്യം വഹിച്ച ദേശീയ തിരഞ്ഞെടുപ്പ് ഒരു സഖ്യ സർക്കാർ രൂപീകരണത്തിലേക്ക് എത്തിച്ചതിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫെബ്രുവരി 8 ന് ആണ് പാകിസ്ഥാനിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇതിനിടെ മൊബൈൽ ഇൻ്റർനെറ്റ് ഷട്ട്ഡൗണും, അറസ്റ്റുകളും അക്രമങ്ങളും ഉണ്ടായി. കൂടാതെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ അസാധാരണമായ കാലതാമസമുണ്ടായി. ഇത് വോട്ടിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിലേക്കും നയിച്ചു. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. 

മുൻ കാലത്ത്, നിർണായകമായ ഒരു അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) കരാർ ചർച്ച ചെയ്യാൻ ഷെരീഫിൻ്റെ സർക്കാരിന് കഴിഞ്ഞിരുന്നു. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നതിനുള്ള അടുത്ത കരാറിനായി പുതിയ സർക്കാർ ഉടൻ തന്നെ ഐഎംഎഫുമായി ചർച്ചകൾ ആരംഭിക്കേണ്ടതുണ്ട്. 

പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ, ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കാൻ ബിലാവൽ ഭൂട്ടോയുടെ പാർട്ടി പിഎംഎൽഎന്നിനെ സഹായിക്കുന്നു. ഇരു പാർട്ടികളും (പിഎംഎൽഎൻ, പിപിപി) തങ്ങൾക്ക് വേണ്ടത്ര പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നു. ഇതിന് മുമ്പ് ഇമ്രാൻ ഖാനെ അധികാരത്തിൽ നിന്ന് പുറത്താക്കി 2022ലും ഷഹബാസ് പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നു.

പാക്കിസ്ഥാനിലെ ദേശീയ അസംബ്ലിയിൽ 266 സീറ്റുകളിലേക്കാണ് സാധാരണ വോട്ടെടുപ്പ് നടക്കുന്നത്. എന്നാൽ ഇത്തവണ 265 സീറ്റുകളിൽ മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇപ്പോൾ പാക്കിസ്ഥാനിൽ സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു പാർട്ടിക്കും 133 നിയമസഭാ അംഗങ്ങൾ വേണം. ഈ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം. അതിനാൽ, ഇപ്പോൾ പാകിസ്ഥാനിലെ രണ്ട് വലിയ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കുന്നത്. 

ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്ന പക്ഷത്തെ 93 സ്ഥാനാർത്ഥികളാണ് ഇത്തവണ വിജയിച്ചത്. 75 സീറ്റുകൾ നേടിയ നവാസ് ഷെരീഫിൻ്റെ പിഎംഎൽഎൻ രണ്ടാം സ്ഥാനത്താണ്. 54 സീറ്റുകൾ നേടിയ ബിലാവൽ ഭൂട്ടോയുടെ പിപിപി മൂന്നാം സ്ഥാനത്താണ്. എംക്യുഎം 17 സീറ്റുകൾ നേടി. ഇമ്രാൻ ഖാൻ്റെ പിടിഐയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ പിഎംഎൽ-എന്നും പിപിപിയും 4 ചെറിയ പാർട്ടികളുമായി സഖ്യമുണ്ടാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

ഖത്തറില്‍ വാഹനാപകടം; മലയാളിയടക്കം രണ്ടുപേർ മരിച്ചു

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ചോലയില്‍ രഹനാസാണ് (40) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.കൂടെയുണ്ടായിരുന്ന നേപ്പാള്‍ സ്വദേശിയും അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു നേപ്പാള്‍ സ്വദേശിയെ...

വർഗീയതയുടെ കാളിയനെ കോൺഗ്രസ് കഴുത്തിലണിയട്ടെ; ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല: എം.ബി രാജേഷ്

പാലക്കാട്: സന്ദീപ് വാര്യരെ പോലൊരു വര്‍ഗീയതയുടെ കാളിയനെ കഴുത്തില്‍ അണിയാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുവെന്ന് സി.പി.എം നേതാവ് എം.ബി. രാജേഷ്. നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയൊരാളെ അവര്‍ തലയില്‍കൊണ്ട് നടക്കട്ടെ. അത്തരമൊരാളെ എടുക്കുന്നത്...

രഞ്ജി ട്രോഫി: ഹരിയാനക്കെതിരെ കേരളത്തിന് സമനില; ഒന്നാം ഇന്നിംഗിസ് ലീഡിലൂടെ മൂന്നു പോയിന്റ്‌,പട്ടികയില്‍ രണ്ടാമത് തന്നെ

ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള-ഹരിയാന മത്സരം സമനിലയില്‍ അവസാനിച്ചു. മത്സരത്തല്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളത്തിന് മൂന്ന് പോയന്‍റ് ലഭിച്ചപ്പോള്‍ ഹരിയാനക്ക് ഒരു പോയന്‍റ് കിട്ടി. അവസാന ദിവസം 127...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.