Home-bannerKeralaNews

മമ്മൂട്ടിക്ക് പത്മഭൂഷൺ ഇല്ല , ജെയ്റ്റലിയ്ക്കും സുഷമക്കും പത്മവിഭൂഷണ്‍; ശ്രീ എമ്മിനും എന്‍ആര്‍ മാധവമേനോനും പത്മഭൂഷണ്‍ എം പങ്കജാക്ഷിയിലൂടെ കോട്ടയത്തിനും പുരസ്കാര പെരുമ

ന്യൂഡൽഹി : 71ആം റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.അന്തരിച്ച മുൻകേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റലി, സുഷമ സ്വരാജ്,കായികതാരം മേരികോം എന്നിവർക്ക് അടക്കം ഏഴ് പേർക്ക് പത്മവിഭൂഷണും മലയാളികളായ ശ്രീ എം, അന്തരിച്ച നിയമവിദഗ്ദ്ധൻ എൻആർ
മാധവമേനോൻ എന്നിവരടക്കമുള്ളവർക്ക്
പത്മഭൂഷൺ പുരസ്കാരവും പ്രഖ്യാപിച്ചു.

ആകെ ഏഴ് മലയാളികളാണ് ഇത്തവണ
പത്മപുരസ്കാരപട്ടികയിൽ ഇടം നേടിയത്.

ഡോ.കെഎസ് മണിലാൽ, എംകെ
കുഞ്ഞാൾ, എൻ. ചന്ദ്രശേഖരൻ നായർ,
മൂഴിക്കൽ പങ്കജാക്ഷിയമ്മ,
സത്യനാരായണൻ മുണ്ടയാർ എന്നിവർ അടക്കമുള്ളവർക്കാണ്  പത്മശ്രീ ലഭിച്ചത്. ഇതിൽ രണ്ടു പേർ മലയാളികളാണ്. നോക്കുവിദ്യ പാവകളി കലാകാരി കോട്ടയം സ്വദേശിനി എം പങ്കജാക്ഷിയും, സത്യാ നാരായണൻ മുണ്ടയൂരുമാണ് പത്മശ്രീ ലഭിച്ച മലയാളികൾ

 

പരമ്പരാഗത കലാരൂപമാണ് നോക്കുവിദ്യ പാവകളി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്തുള്ള  പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ക്കാണ്   പത്മശ്രീ നല്‍കി ആദരിച്ചത്. അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന ഈ തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളിൽ ഒരാളാണ് പങ്കജാക്ഷിയമ്മ. പങ്കജാക്ഷിയമ്മയെ കൂടാതെ പേരമകള്‍ രഞ്ജിനിയും ഈ കലാരൂപത്തില്‍ വിദഗ്ദ്ധയാണ്.

വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണമേഖലയില്‍ വായനശാലകള്‍ വ്യാപിപ്പിച്ചതിനുമാണ്  സത്യാ നാരായണൻ മുണ്ടയൂരിന് പത്മശ്രീ ലഭിച്ചത്. കേരളത്തില്‍ ജനിച്ച സത്യനാരായണന്‍ കഴിഞ്ഞ നാല്‍പ്പതുവര്‍ശമായി അരുണാചല്‍ പ്രദേശിലാണ് പ്രവര്‍ത്തിക്കുന്നത്. അരുണാചല്‍ പ്രദേശ് സര്‍ക്കാരാണ് മുണ്ടൂരിന്‍റെ പേര് നാമനിര്‍ദേശം നല്‍കിയത്. ജഗദീഷ് ജല്‍ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൗഡ (പരിസ്ഥിതി പ്രവര്‍ത്തക- കര്‍ണാടക), മുന്ന മാസ്റ്റര്‍ തുടങ്ങിയവരാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ച മറ്റു ചില പ്രമുഖർ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button