KeralaNews

ആദ്യരാത്രി ഒളിഞ്ഞു കാണാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നാല്‍പതുകാരന്‍ കഞ്ചാവിനും മദ്യത്തിനും അടിമയായ സ്ഥിരം പ്രശ്‌നക്കാരന്‍; സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നതും വിനോദം

കണ്ണൂര്‍: പയ്യന്നൂരില്‍ നവദമ്പതികളുടെ ആദ്യ രാത്രി ഒളിഞ്ഞു കാണാന്‍ കയറി ഉറങ്ങി പോയതിനെ തുടര്‍ന്ന് പിടിയിലായ നാല്‍പതുകാരന്‍ കഞ്ചാവിനും മദ്യത്തിനും അടിമയായ നാട്ടിലെ സ്ഥിരം പ്രശ്നക്കാരന്‍. ലൈംഗിക വൈകൃതം കാട്ടുന്ന ഇയാളെ പല തവണ നാട്ടുകാര്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ സ്ത്രീകളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം കാട്ടിയതിനും നാട്ടുകാര്‍ കൈ വച്ചിരിന്നു. പോലീസില്‍ ആരും പരാതി നല്‍കാത്തതിനാല്‍ എവിടെയും കേസില്ല.

പയ്യന്നൂരിലെ സംഭവത്തിലും പരാതി ഇല്ലാത്തതിനാല്‍ പോലീസ് കേസെടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. നാട്ടുകാര്‍ പിടികൂടി നല്‍കിയ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ തലേന്ന് കല്യാണ വീട്ടിലെത്തിയെന്നും വീടും പരിസരവും വീക്ഷിച്ച ശേഷം മണിയറകണ്ടെത്തി ഒളിഞ്ഞിരിക്കാനുള്ള സ്ഥലവും നോക്കി വച്ചു എന്നും പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തലേന്ന് രാത്രിയില്‍ ഇയാള്‍ വീടിന്റെ പരിസരത്ത് വന്നിരുന്നതായി കണ്ടെത്തുകയും ചെയ്തു.

കൂടാതെ ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. കഞ്ചാവിനും മദ്യത്തിനും അടിമയായ ഇയാള്‍ സമീപത്തെ വീടുകളിലെല്ലാം ഒളിഞ്ഞു നോക്കുന്നത് ശീലമാണ്. ഇതിനെല്ലാം നല്ല തല്ലും കിട്ടാറുണ്ട്. ലൈംഗിക വൈകൃതമായതിനാലാണ് ആരും പോലീസില്‍ പരാതി നല്‍കാത്തത്. ആരും മൊഴി കൊടുക്കാത്ത സാഹചര്യത്തില്‍ പൊലീസിന് സ്വമേധയാ കേസെടുക്കാനും കഴിയില്ല. അങ്ങനെ കേസെടുത്താലും ഇയാള്‍ രക്ഷപ്പെടും.

ആദ്യരാത്രി രംഗങ്ങള്‍ നേരിട്ട് കാണുവാന്‍ ഏണിവെച്ച് അകത്ത് കയറിയ യുവാവ് ഉറങ്ങിപ്പോയി. യുവാവിന്റെ ഉറക്കവും കൂര്‍ക്കം വലി കേട്ട് വീട്ടുകാര്‍ പരശോധിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. വിവാഹം പാലക്കാട് ആണ് നടന്നത്. വിവാഹം കഴിഞ്ഞ് ദമ്പതികള്‍ വീട്ടില്‍ എത്തും മുന്‍പേ യുവാവ് ഏണി സംഘടിപ്പിച്ച് വെയ്ക്കുകയായിരുന്നു.

രാത്രി 10ന് തന്നെ ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്ന് ഇയാള്‍ വീട്ടിലെത്തി മുന്‍കൂറായി നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. വധൂവരന്മാര്‍ എത്തും മുന്‍പേ ഏണിയിലൂടെ മുകളിലേയ്ക്ക് കയറി, ഇവരുടെ മുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ദമ്പതികള്‍ എത്താന്‍ വൈകിയത് ഇയാള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതിനിടെ ഇയാള്‍ ഉറക്കത്തിലേയ്ക്ക് വീണു. റൂമിലേയ്ക്ക് കയറിയ ഉടനെ കേട്ടത് ഇയാളുടെ കൂര്‍ക്കം വലിയായിരുന്നു.

കൂര്‍ക്കം വലികേട്ട ഭാഗത്തേയ്ക്ക് നോക്കിയപ്പോഴാണ് ഒളിച്ചിരുന്ന ആളിനെ കണ്ടത്. ഉടനെ പോലീസിനെ വിളിച്ച് യുവാവിനെ പിടിച്ചേല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പിടിക്കുന്ന രംഗങ്ങള്‍ ആരോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതോടെ അത് നവമാധ്യമങ്ങളില്‍ വൈറല്‍ ആയത്. കേസെടുക്കേണ്ടയെന്ന് പോലീസിനോട് വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker