‘ആണാണ് എന്ന് പറയുന്നത് ഒച്ച താഴ്ത്തി, അപമാനത്തോടെ പറയേണ്ട അവസ്ഥ ആണ്’; അശ്ലീല കമന്റിനെതിരെ സംവിധായകന്‍ പി.ആര്‍ അരുണ്‍
പതിനാലാം വയസില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്ന ആമിര്‍ ഖാന്റെ മകള്‍ ഇറയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ലൈംഗികാതിക്രമത്തിന് ശേഷം താന്‍ വിഷാദ രോഗിയായി എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇറ നടത്തിയത്. ഇപ്പോളിതാ ഈ വാര്‍ത്തയുടെ ലിങ്കിന് താഴെ വന്ന ഒരു അശ്ലീല കമന്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പി.ആര്‍ അരുണ്‍.
”ആണാണ് എന്ന് പറയുന്നത് ഒച്ച താഴ്ത്തി, അപമാനത്തോടെ പറയേണ്ട അവസ്ഥ ആണ്. സൈബര്‍ ലോകത്തെ മലയാളി പുരുഷന്‍ അറപ്പിന്റെ പര്യായം ആണ്… ( ചീ േഅഹഹ ങലി, എന്ന് പറയാന്‍ സൗകര്യമില്ല… സൗഹൃദ സദസ്സുകളില്‍ നടക്കുന്ന വഷളന്‍ തമാശകളില്‍ പലതും കേട്ടിരുന്നു കാണും, നമ്മളില്‍ പലരും. അവിടെ നിന്നാണ് ഇവന്മാരുടെ ഒക്കെ തുടക്കം) ഇയാളെ ഒക്കെ എന്ത് പറയാന്‍….” എന്നാണ് സംവിധായകന്‍ കമന്റ് പങ്കുവെച്ച് കുറിച്ചത്.
വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തിരുന്ന ജോണ്‍ കുരുവിള എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു കമന്റ് വന്നിരിക്കുന്നത്. ഇയാളുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്.
ഇത് ഒറ്റപ്പെട്ട സംഭവം അല്ല. ലൈംഗിക അതിക്രമം നേരിട്ടതിനെ കുറിച്ച് ഏതെങ്കിലും സെലിബ്രിറ്റിയോ സിനിമാനടിയോ പറഞ്ഞതിനെ കുറിച്ചുള്ള വാര്‍ത്തകളുടെ താഴെ മുഴുവന്‍ ഇങ്ങനത്തെ സംസ്‌കാരശൂന്യന്മാരുടെ അഴിഞ്ഞാട്ടമാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.