KeralaNews

സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ ഭരണകക്ഷി നിരയിൽ നിന്ന് കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല , പി.കെ. ഫിറോസിന്റെ കുറിപ്പ്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ച പ്രതിപക്ഷ എംഎല്‍എമാരെ അഭിനന്ദിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. പാസാകില്ലെന്നുറപ്പുള്ള അവിശ്വാസ പ്രമേയം എന്തിനാണ് സഭയിൽ അവതരിപ്പിക്കുന്നത് എന്ന് സംശയിച്ചവർക്കുള്ള മറുപടിയാണ് യു.ഡി.എഫ് അംഗങ്ങളുടെ നിയമസഭയിലെ ഇന്നത്തെ പ്രസംഗമെന്ന് ഫിറോസ് പറഞ്ഞു.

ഫേസ്ബുക്കിക്ക് കുറിപ്പിലൂടെയാണ് പികെ ഫിറോസ് എംഎല്‍എമാരെ അഭിനന്ദിച്ചത്. എല്ലാവരും അസാധ്യ പെർഫോമൻസ്! പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കെ.എം ഷാജി, ഷാഫി പറമ്പിൽ എന്നിവരുടെ പ്രസംഗങ്ങൾ എടുത്തു പറയേണ്ടതാണ്.

സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ ഭരണകക്ഷി നിരയിൽ നിന്ന് കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല. കുറ്റ ബോധം കൊണ്ടാണോ എന്നറിയില്ല പിണറായി വിജയന് മറുപടി പറയുമ്പോൾ ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു. അത് കൊണ്ടാണ് പ്രസംഗം എവിടെയെങ്കിലും കൊണ്ടു പോയി ഒന്നവസാനിപ്പിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹത്തിന് സാധിക്കാതിരുന്നത്.

ഇടതു സർക്കാറിനെതിരെയുള്ള ജനങ്ങളുടെ അവിശ്വാസം സഭയിൽ രേഖപ്പെടുത്തിയ യു.ഡി.എഫ് എം.എൽ.എമാർക്ക് അഭിനന്ദനങ്ങൾ- പികെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button