Home-bannerKeralaNewsPoliticsRECENT POSTS
വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി ചിഹ്നം; ഞായറാഴ്ച സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പി.ജെ ജോസഫ്
തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നം നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയം വ്യക്തിപരമല്ല. കോണ്‍ഗ്രസും ഘടകകക്ഷികളും ചേര്‍ന്നായിരിക്കും തീരുമാനമെടുക്കുക. ഞായറാഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നിഷ ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ ജോസ് വിഭാഗത്തില്‍ സജീവമായിരിക്കുകയാണ്. നിഷയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെ്ട്ട് യൂത്ത്ഫ്രണ്ടും വനിതാ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. പാലായില്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ അവതരിപ്പിക്കാവുന്ന മുഖങ്ങള്‍ വേറെയില്ല എന്നതാണ് നിഷയ്ക്ക് സാധ്യത വര്‍ധിപ്പിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News