തിരുവനന്തപുരം: മുപ്പതുദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ (Eid Ul Fitr) ആഘോഷിക്കുകയാണ്. മാസപ്പിറവി കാണാത്തതിനാല്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയാണ് ഏവരും പെരുന്നാളിനെ വരവേറ്റിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വിപുലമായി ആഘോഷിക്കുകയാണ്. പള്ളികളില്‍ പ്രത്യേക പ്രാർത്ഥന നടന്നു. ഇതിനിടെ വിശ്വാസികൾക്ക് പെരുന്നാളാശംസകൾ നേർന്ന് പി സി ജോർജ് രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി സി ആശംകൾ നേർന്നത്.
‘ഏവർക്കും സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ- പി.സി. ജോർജ്’ എന്നാണ് ചിത്രത്തിനൊപ്പം പി സി ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുകൾക്ക് താഴെ രൂക്ഷമായ വിമർശനങ്ങളാണ് കമന്റുകളായി വരുന്ന്. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് പി സി ജോർജിനെ ഒരു വിഭാഗം വിമർശിക്കുന്നത്.
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉച്ചയോടെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു. പിസി ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മുസ്ലീം തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ റമദാന്‍ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് പിസി ജോര്‍ജ് പ്രതികരിച്ചിരുന്നു.
ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു. തന്റെ അറസ്റ്റ് തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹിന്ദുമഹാസമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ഉടമ യൂസഫലിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായും പി സി ജോര്‍ജ് അറിയിച്ചു.
മുതിര്‍ന്ന അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാറാണ് പി.സി.ജോര്‍ജിനായി ഹാജരായത്. 153 എ, 295 ബി വകുപ്പുകള്‍ ചേര്‍ത്താണ്പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെയാണ് പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതു കൂടാതെ ഡി.വൈ.എഫ്.ഐ പൊലിസിലും പരാതി നല്‍കിയിരുന്നു.
വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോര്‍ജ് മാപ്പ് പറയണമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. വര്‍ഗീയപ്രസംഗകരെ ഒറ്റപ്പെടുത്തണമെന്ന് ഇമാം ആവശ്യപ്പെട്ടു. ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവരാണെങ്കിലും മാറ്റിനിര്‍ത്തണമെന്നും വര്‍ഗീയ പ്രചാരണങ്ങളെ അതിജീവിക്കണമെന്നും ഇമാം ആവശ്യപ്പെട്ടു.
മതേതരത്വം തകര്‍ത്ത് കലാപത്തിന് ശ്രമിച്ചാല്‍ നേരിടണം. കലാപ അന്തരീക്ഷം കെടുത്താന്‍ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. നാടിന്റെ ഒരുമയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും ഇമാം പറഞ്ഞു. ആറ്റുകാല്‍ പൊങ്കാല കാലത്ത് പാളയം പള്ളി വിട്ടുനല്‍കാറുണ്ട്. എല്ലാവരും നമ്മുടെ അതിഥികളാണ്. അതാണ് മതേതരത്വത്തിന്റെ സൗന്ദര്യമെന്നും പാളയം ഇമാം പറഞ്ഞു.