തൃശൂര്‍: തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന് ജയം. 1215 വോട്ടുകള്‍ക്കാണ് ബാലചന്ദ്രന്‍ ജയിച്ചുകയറിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് അദ്ദേഹത്തിന്റെ ജയം. ആദ്യ ഘട്ട വോട്ടെണ്ണലുകളില്‍ സുരേഷ് ഗോപിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാല്‍, അവസാന ഘട്ടം ആയപ്പോഴേക്കും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലാണ് രണ്ടാം സ്ഥാനത്ത്.
മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ സിറ്റിങ് സീറ്റാണ് തൃശൂര്‍. 2016 തെരഞ്ഞെടുപ്പില്‍ 53,664 വോട്ടുകളാണ് സുനില്‍ കുമാറിന് ലഭിച്ചത്. കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാല്‍ രണ്ടാമതായിരുന്നു. 46,677 വോട്ടുകളാണ് പത്മജക്ക് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായ ബി ഗോപാലകൃഷ്ണന്‍ 24,748 വോട്ടുകള്‍ നേടി.
മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ലീഡ് അറുപതിനായിരം കടന്നു. 61,000 വോട്ടിന്റെ ലീഡാണ് അവര്‍ നേടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കെ.കെ. ശൈലജ നീങ്ങുന്നത്.
2016ല്‍ കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ നിന്നുമാണ് കെ.കെ. ശൈലജ വിജയിച്ചത്. പിന്നീട്, മണ്ഡലം മാറി മട്ടന്നൂരില്‍ പരീക്ഷണത്തിന് ഇറങ്ങുകയായിരുന്നു. നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ആരോഗ്യമന്ത്രി എന്ന നിലയില്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു.