കോട്ടയം: പി.സി. ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരേ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം. ജോര്‍ജ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. യാക്കോബായ വിഭാഗത്തിനുള്ള ജോര്‍ജിന്റെ പിന്തുണ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും സഭാ നേതൃത്വം അറിയിച്ചു.
യാക്കോബായ സഭ നേരിടുന്നത് അന്യായമായ വിധിയെ തുടര്‍ന്നുള്ള നീതി നിഷേധമാണെന്ന് കഴിഞ്ഞ ദിവസം പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ യാക്കോബായ സഭയുടെ രാപകല്‍ സഹന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജോര്‍ജിന്റെ പരാമര്‍ശം.
കേരളത്തിലെ 35 നിയോജക മണ്ഡലങ്ങളില്‍ ആരു ജയിക്കണം എന്നു തീരുമാനിക്കാനുള്ള ശക്തി യാക്കോബായ സഭയ്ക്ക് ഉണ്ടെന്നും സഭ വിചാരിച്ചാല്‍ സഭയില്‍ നിന്നുള്ള എംഎല്‍എമാരെ നിയമസഭയിലേക്ക് അയയ്ക്കാന്‍ കഴിയുമെന്നും ജോര്‍ജ് പറഞ്ഞു.