കൊച്ചി: പോസ്റ്റ് ഓഫീസ് ഓഫ് ഇന്ത്യയുടെ ഗ്രാമീണ്‍ ദേവ് സേവക് ( ജി ഡി എസ് ) തസ്തികയിലേക്കുള്ള ഒഴിവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 38,926 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ indiapostgdsonline.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ജിഡിഎസ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷകരുടെ പ്രായം 40 വയസ്സില്‍ കൂടരുത് .
ജി ഡി എസ് പോസ്റ്റിനുള്ള രജിസ്ട്രേഷന്‍ 2022 മെയ് 2 തിങ്കളാഴ്ച ആരംഭിച്ചു, രജിസ്ട്രേഷനുള്ള അവസാന തീയതി 2022 ജൂണ്‍ 5 ആണ്. ഉദ്യോഗാര്‍ത്ഥി ഗണിതത്തിലും ഇംഗ്ലീഷിലും വിജയിച്ച പത്താം ക്ലാസിലെ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ പാസായ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രദേശിക ഭാഷ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. സൈക്ലിംഗ് അറിഞ്ഞിരിക്കണം. ഒരു സ്‌കൂട്ടറോ മോട്ടോര്‍ സൈക്കിളോ ഓടിക്കാന്‍ പരിജ്ഞാനമുള്ള ഒരു ഉദ്യോഗാര്‍ത്ഥിയുടെ കാര്യത്തില്‍, അത് സൈക്ലിംഗിനെക്കുറിച്ചുള്ള അറിവായി കണക്കാക്കാം . 100 രൂപയാണ് അപേക്ഷ ഫീസ്.
ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എ വി ടി എസ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. ഈഴവ മുന്‍ഗണനാ (ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും) വിഭാഗക്കാര്‍ക്കാണ് അര്‍ഹത. യോഗ്യത: ടൂള്‍ ആന്റ് ഡൈ മേക്കിങ്ങില്‍ എന്‍ സി വി ടി സര്‍ട്ടിഫിക്കറ്റും ഏഴ് വര്‍ഷത്തെ പ്രവൃത്തി പരിചയവും / മെക്കാനിക്കല്‍ അല്ലെങ്കില്‍ ടൂള്‍ ആന്റ് ഡൈയില്‍ ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും / എഞ്ചിനീയറിംഗില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായം 18 മുതല്‍ 41 വയസ് വരെ ( നിയമാനുസൃത ഇളവ് ബാധകം ) നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത , തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 7ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04842312944
റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റില്‍ അവസരം
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം ഫി ല്‍, പി എച്ച് ഡി യോഗ്യതകള്‍ അഭിലഷണീയം . താല്‍പ്പര്യമുള്ളവര്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയില്‍ അപേക്ഷിക്കണം. അപേക്ഷകള്‍ മേയ് 5 നകം റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തില്‍ ലഭിക്കണം. കോ-ഓര്‍ഡിനേറ്റര്‍ , റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി. ഒ., തിരുവനന്തപുരം-695034. എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഇ-മെയില്‍: [email protected], ഫോണ്‍: 0471-2303036.
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹ്രസ്വകാല കോഴ്‌സ്
സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കളമശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുക്കറി , ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷണറി, ഫുഡ് പ്രിസര്‍വേഷന്‍ എന്നീ വിഷയങ്ങളില്‍ ഹ്രസ്വകാല കോഴ്‌സ് ആരംഭിക്കുന്നു. മെയ് 9 മുതല്‍ 14 ദിവസത്തേക്കാണ് കോഴ്‌സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0484 2558385, 9188133492.