25.7 C
Kottayam
Saturday, May 18, 2024

ഓപ്പോയുടെ ആദ്യത്തെ മടക്കാവുന്ന ഫോണ്‍ ഫൈന്‍ഡ് എന്‍ പുറത്തിറങ്ങുന്നു

Must read

മുംബൈ:പ്പോയുടെ ആദ്യത്തെ മടക്കാവുന്ന ഫോണായ ഫൈന്‍ഡ് എന്‍, ഡിസംബര്‍ 15-ന് ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുന്നു. മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കു ശേഷം, ഒടുവില്‍ മടക്കാവുന്ന ഫോണുമായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് ഓപ്പോ. അതിന് നേതൃത്വം നല്‍കിയ വ്യക്തിയായ പീറ്റ് ലൗ – ഫൈന്‍ഡ് എന്‍ എന്ന മോഡലിനെക്കുറിച്ചും അതിന്റെ രൂപകല്‍പ്പനയെക്കുറിച്ചും ഒരു തുറന്ന കത്ത് എഴുതിയിട്ടുണ്ട്. 

‘നാലു വര്‍ഷത്തെ തീവ്രമായ ഗവേഷണ-വികസനത്തിന്റെയും 6 തലമുറകളുടെ പ്രോട്ടോടൈപ്പുകളുടെയും ഫലമായാണ് ഇത് പുറത്തിറങ്ങുന്നത്. ഇത് ഞങ്ങളുടെ ആദ്യത്തെ മടക്കാവുന്ന മുന്‍നിര സ്മാര്‍ട്ട്ഫോണാണ്. സ്മാര്‍ട്ട്ഫോണുകളുടെ ഭാവിയിലേക്കുള്ള ഓപ്പോയുടെ ഉത്തരമാണിത്” വണ്‍പ്ലസിന്റെ ചീഫ് എക്സിക്യൂട്ടീവ് കൂടിയായ ലോ പറഞ്ഞു. ഓപ്പോയില്‍ അടുത്തിടെ ലയിച്ച പ്രീമിയം സ്മാര്‍ട്ട്ഫോണുകളുടെ ബ്രാന്‍ഡുകള്‍ക്കും ഇത് ആവേശമാകുമെന്നാണ് സൂചന.

മടക്കാവുന്ന ഫോണിന്റെ ആദ്യ പ്രോട്ടോടൈപ്പ് 2018-ല്‍ ഓപ്പോ പുറത്തിറക്കിയിരുന്നു. ഇത് വിപണിയില്‍ എത്തിക്കാന്‍ കമ്പനിക്ക് ഏകദേശം മൂന്ന് വര്‍ഷമെടുത്തു. നിരവധി ബ്രാന്‍ഡുകള്‍ ഇതിനകം തന്നെ അവരുടെ മടക്കാവുന്ന ഉപകരണങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും, ‘യുട്ടിലിറ്റി, ഡ്യൂറബിലിറ്റി, ഉപയോക്തൃ അനുഭവം തുടങ്ങിയ തടസ്സങ്ങള്‍ ഫോള്‍ഡബിള്‍ ഉപകരണങ്ങളെ കൂടുതല്‍ പ്രായോഗിക ദൈനംദിന ഡ്രൈവറായി മാറുന്നതില്‍ നിന്ന് തടഞ്ഞിരുന്നു.

ഇതു കൊണ്ടു തന്നെ ഫോള്‍ഡബിള്‍ ഒരു ഫോണായി പരിഷ്‌കരിക്കുന്നതിന് ഇത്രയും കാലതാമസമെടുത്തു. ഈ തടസ്സങ്ങള്‍ മറികടക്കാന്‍ ഓപ്പോ ഫൈന്‍ഡ് എന്നിന്റെ ഡിസൈന്‍ ടീമിനെ നയിക്കാനുള്ള ചുമതല താന്‍ ഏറ്റെടുത്തതായി ലൌ പരാമര്‍ശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week