24.5 C
Kottayam
Monday, May 20, 2024

കുട്ടി ഓൺലൈൻ ക്ലാസിൽ? രക്ഷിതാക്കൾക്കു വേണം ജാഗ്രത

Must read

കാഞ്ഞങ്ങാട് :കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നു വിദ്യാർഥികളുടെ പഠനം വീണ്ടും ഓൺലൈനായി. ക്ലാസിന്റെ പേരിൽ കുട്ടികളുടെ കയ്യിൽ മൊബൈൽ നൽകുന്ന രക്ഷിതാക്കളിൽ പലരും പിന്നീട് കുട്ടികളെ ശ്രദ്ധിക്കാറില്ല. ഓൺലൈൻ ലോകത്ത് മറിഞ്ഞിരിക്കുന്ന പല ചതിക്കെണിയിലേക്കും അവരറിയാതെ എത്തിപ്പെടുന്നതിനും ഇത് കാരണമാകുന്നു. ഇതിന് പുറമേയാണ് മൊബൈൽ അഡിക്‌ഷൻ.

ഓൺലൈനിൽ ക്ലാസിനിടെയുള്ള നുഴഞ്ഞു കയറ്റങ്ങളും ഇപ്പോൾ പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്കൂളിലെ ഓൺലൈൻ ക്ലാസിനിടെ ഒരു വിദ്യാർഥിയുടെ അക്കൗണ്ടിൽ നിന്ന് നഗ്നതാ പ്രദർശനം വരെയുണ്ടായി. സ്കൂളിലെ കുട്ടിയല്ല ഇതിന് പിന്നിലെന്ന് മാനേജ്മെന്റ് കണ്ടെത്തിയെങ്കിലും ആരാണ് നുഴഞ്ഞ് കയറിയതെന്നതിൽ വ്യക്തതയില്ല. അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week