KeralaNews

കോട്ടയം അടിച്ചിറയിൽ അപകടം, സവാള ‌ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് മറിഞ്ഞു

കോട്ടയം:എം.സി റോഡിൽ ഏറ്റുമാനൂരിന് സമീപം അടിച്ചിറയിൽ അപകടം.മഹാരാഷ്ട്രയിൽ നിന്ന് സവാള കയറ്റിവന്ന ചരക്ക്‌ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് മറിഞ്ഞു.ട്രാൻസ്ഫോർമർ പൂർണമായും മറിഞ്ഞ് ഗതാഗത തിരക്കേറിയ റേഡിലേക്ക് മറിഞ്ഞതും, ചരക്ക് ലോറിയിൽ നിന്ന് ഇന്ധന ചോർച്ച ഉണ്ടായെന്ന സംശയവും അപകട ഭീതി വർദ്ധിപ്പിച്ചു.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button