ആലപ്പുഴ: ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേ ശ്വാസനാളത്തില്‍ മുലപ്പാല്‍ തടഞ്ഞ് കുഞ്ഞ് മരിച്ചു. ആലപ്പുഴ ജില്ലയിലെ മുഹമ്മയിലാണ് സംഭവം. തിരുമല കോണിശേരി വീട്ടില്‍ നിഥിന് എസ് കുമാറിന്റെയും അമ്പിളിയുടെയും ഏകമകള്‍ നിളയാണ് മരിച്ചത്. പാല് കുടിച്ച ശേഷം അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് മുഹമ്മ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News