ലണ്ടന്‍: കൊവിഡ് ബാധിച്ച് ലണ്ടണില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി മൂഞ്ഞേലി സെബി ദേവസി(49)യാണ് മരിച്ചത്. സതാംപ്റ്റണ് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ ലണ്ടണില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി.
യുഎഇയില്‍ ഇന്നലെ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശി സ്വദേശി അഹ്മദ് കബീര്‍ (47), പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News