ഇടുക്കി:സ്‌ഫെറിക്കൽ വാൽവിലെ തകരാറിനെ തുടർന്ന മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിവച്ചു. സ്‌ഫെറിക്കൽ വാൽവിനോട് ചേർന്നുള്ള റബ്ബർ സീലാണ് തകരാറിലായത്. സീൽ തകർന്നതോടെ അതുവഴി വെള്ളം പുറത്തേക്ക് ചോരുകയായിരുന്നു.
ഇപ്പോൾ നിലയത്തിൽ 5 ജനറേറ്ററുകൾ ആണ് പ്രവർത്തിക്കുന്നത്. നാളെ ഉച്ചയോടെ തകരാർ പരിഹരിക്കും.
മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെ ഉള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ മഴ ശക്തമായിട്ടുണ്ട്.
ശ്രീലങ്കൻ തീരത്തെ ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ സംസ്ഥാനത്ത് മഴ ശക്തമായത്. ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ ആന്തമാൻ കടലിൽ ന്യൂനമർദ്ദമായി മാറും. പിന്നീട് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.