മലപ്പുറം: മംഗള എക്സ്പ്രസിന് തീവയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് പോലീസ് ആസ്ഥാനത്തേക്കു വ്യാജസന്ദേശം നല്കിയ ആള് അറസ്റ്റില്‍. മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുല്‍ മുനീറിനെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് ആസ്ഥാനത്തെ ഇആര്‍എസ്എസ് കണ്ട്രോള് റൂമിലേക്കു വിളിച്ചാണ് വ്യാജസന്ദേശം നല്‍കിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത നിരവധി സിംകാര്‍ഡുകളും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് കണ്ടെടുത്തു.
പോലീസ് ആസ്ഥാനത്തിനു പുറമെ ഫയര്‍ഫോഴ്സ്, റെയില്‍വേ പോലീസ് കണ്ട്രോള് റൂം എന്നിവിടങ്ങളിലേക്കും ഇയാള്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു കണ്ടെത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News