കൊച്ചി: കൊച്ചിയിൽ ഒന്നര വയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ പ്രതി ജോൺ ബിനോയി ഡിക്രൂസിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്സിയും ക്രിമിനൽ പശ്ചാത്തലമുള്ളവരെന്നു പൊലീസ് പറയുന്നത്. മോഷണം ലഹരി അടക്കം നിരവധിക്കേസുകളില്‍ പ്രതികളാണ് ഇവര്‍. സിപ്സി ഒരു അടിമയെപ്പോലെ ഉപയോഗിക്കുന്നതിന്‍റെ വൈര്യമാണ് പ്രതി ജോൺ ബിനോയി ഡിക്രൂസ് കൊലപാതകം നടത്താന്‍ കാരണം എന്നാണ് പ്രഥമികമായി ലഭിച്ച മൊഴികളില്‍ നിന്നും ലഭിക്കുന്ന സൂചന.
ലഹരി മരുന്ന് ഇടപാടുകൾക്കു മറയായാണു സിപ്സി കുട്ടികളെ ഉപയോഗിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനും. അനാവശ്യ പരിശോധനകള്‍ ഒഴിവാക്കാനും ഇതാണ് ഇവര്‍ എടുത്തിരുന്ന രീതി. കൊല്ലപ്പെട്ട നോറയുടെ മാതാവ് ഡിക്സി ഇത് എതിര്‍ത്തിരുന്നു. ഇവരുടെ വഴിവിട്ട ബന്ധങ്ങള്‍ കാരണം ഡിപ്സി ഭര്‍ത്താവ് സജീവുമായി അകന്നാണ് കഴിഞ്ഞിരുന്നത്.
പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് തീരുമാനം. ഒപ്പമുണ്ടായിരുന്ന നോറയുടെ മുത്തശിയേയും വീണ്ടും ചോദ്യം ചെയ്യും. കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവം കേരളത്തിനാകെ ഞെട്ടലായി മാറിയിരിക്കുകയാണ്. കേസില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്സിയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് തിങ്കളാഴ്ച്ച അര്‍ധരാത്രി മുത്തശ്ശി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ആസൂത്രിതമായി കൊലപാതകം നടത്തിയതാണോ അതോ മുന്‍കൂട്ടി ആലോചിച്ചാണോ കുറ്റകൃത്യം നടത്തിയത് എന്നീ കാര്യങ്ങളാണ് പരിശോധിക്കുന്നത്.
കൊച്ചിയിലെ സ്വകാര്യ ലോഡ്ജിൽ വച്ച് മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസുകാരിയുടെ പിതാവിന് മർദ്ദനമേറ്റു. കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവ് സജീവിനാണ് ഭാര്യയായ ഡിക്സിയുടെ വീടിന് അടുത്ത് വച്ച് മർദ്ദനമേറ്റത്. കൊല്ലപ്പെട്ട നോറ മരിയയുടെ സംസ്കാരം വൈകിട്ട് അഞ്ചരയോടെ കൊച്ചി കറുകുറ്റി പള്ളിയിൽ വച്ച് നടന്നിരുന്നു. ഇതിന് ശേഷം രാത്രി ഏഴരയോടെയാണ് ഡിക്സിയുടെ വീട്ടിലേക്ക് സജീവ് എത്തിയത്.
അമിത വേഗത്തിൽ കാറോടിച്ചെത്തിയ ഇയാളെ നാട്ടുകാർ തടയുകയും അസഭ്യവർഷം നടത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ചിലർ ചേർന്ന് ഇയാളെ കാറിൽ കേറ്റിയിരുത്തിയെങ്കിലും സംഘർഷാവസ്ഥ അയഞ്ഞില്ല. നാട്ടുകാരും സജീവും തമ്മിൽ പലവട്ടം വാക്കേറ്റമുണ്ടാക്കുകയും സജീവിന് നേരെ കൈയ്യേറ്റമുണ്ടാക്കുകയും ചെയ്തു. ഒടുവിൽ സജീവ് എത്തിയ കാറിൻ്റെ ചില്ല് നാട്ടുകാർ അടിച്ചു പൊളിച്ചു.
നേരത്തെ നോറ മരിയയുടെ സംസ്കാരം വൈകിട്ട് അഞ്ചരയോടെ എറണാകുളം കറുകുറ്റി പള്ളിയിൽ വച്ചു നടന്നു. മകളുടെ മരണവാർത്തയറിഞ്ഞ് ഡിക്സി വിദേശത്ത് നിന്നും എത്തിയിരുന്നു. സജീവിൻ്റെ അമ്മ സിക്സിക്കും പ്രതിയായ ബിനോയിക്കും ഒപ്പം ഹോട്ടലിലുണ്ടായിരുന്ന നാല് വയസുകാരൻ മകനെ ഡിക്സിക്കും കുടുംബത്തിനും ഒപ്പം വിട്ടയച്ചതായി ശിശുക്ഷേമസമിതി അറിയിച്ചു.
പണം കൊടുക്കാത്തതാണ് അമ്മായി അമ്മയ്ക്കും സുഹൃത്തിനും തന്നോട് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്ന് കലൂരില്‍ കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മ ഡിക്സി. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. കുഞ്ഞ് ഐസിയുവിലാണെന്നും വേഗം വരണമെന്നും പറഞ്ഞ് അമ്മയാണ് വിളിച്ചത്. കുഞ്ഞ് മരിച്ചെന്ന് അറിയുന്നത് ഇവിടെ വന്നപ്പോളാണ്. പിള്ളേരെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്നാണ് തന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ മക്കളെ നോക്കിയിരുന്നില്ല.
മക്കളെ നോക്കാത്തത് കൊണ്ട് ഭർത്താവിന് പണം അയച്ചു കൊടുക്കുന്നത് നിർത്തിയിരുന്നതെന്നും കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ അമ്മ ഡിക്സി പറഞ്ഞു. അമ്മായി അമ്മ കുഞ്ഞിനെയും കൊണ്ട് ഹോട്ടലുകളില്‍ പോയിരുന്നതായും ഡിക്സി പറഞ്ഞു. കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബസിച്ച് ശിശുക്ഷേമ സമിതിയിൽ പരാതിപ്പെട്ടിരുന്നുവെന്ന് കുഞ്ഞിൻ്റെ അമ്മയുടെ അമ്മ മേഴ്സി പറഞ്ഞു. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ല. അമ്മ ഗൾഫിൽ നിന്ന് വന്ന ശേഷം നോക്കാമെന്നാണ് ശിശുക്ഷേ സമിതിയിൽ നിന്ന് ഫോണിൽ അറിയിച്ചതെന്നും മേഴ്സി പറഞ്ഞു. കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അമ്മ ഡിക്സി വിദേശത്ത് നിന്നെത്തി. മൂത്ത കുഞ്ഞിനെ ഡിക്സിക്കൊപ്പം വിട്ടയച്ചു.