24.5 C
Kottayam
Monday, October 7, 2024

അലന്‍ വോക്കര്‍ ഷോയ്ക്കായി എത്തിവര്‍ക്ക്‌ ലഹരി മരുന്ന് വില്‍പ്പന ലക്ഷ്യമിട്ട് ഓംപ്രകാശ്; സിസിടിവി ദൃശ്യങ്ങള്‍ തേടി പൊലീസ്, വിശദീകരണവുമായി സംഘാടകരും

Must read

കൊച്ചി:കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മലയാള സിനിമയിലെ പ്രമുഖ താരങ്ങളടക്കം ഓംപ്രകാശിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തെന്ന ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്

ലോകപ്രശസ്ത സംഗീതജ്ഞന്‍ അലന്‍ വോക്കറുടെ ഡിജെ ഷോയ്ക്കായി കൊച്ചിയിലെത്തിയവരെ ലക്ഷ്യമിട്ടുള്ള ലഹരി മരുന്ന് വില്‍പ്പനയായിരുന്നു ഓംപ്രകാശിന്റെയും കൂട്ടരുടേയും പദ്ധതിയിട്ടതെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. സംഗീതനിശയുടെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കാനാണ് തീരുമാനം.

ഓം പ്രകാശിനെതിരായ ലഹരിക്കേസില്‍ വിശദീകരണവുമായി അലന്‍ വാക്കര്‍ ഷോയുടെ സംഘാടകര്‍ രംഗത്തെത്തി. ഷോക്കിടെ ലഹരി കടത്താനും ഉപയോഗിക്കാനുമുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും മഫ്തിയിലും അല്ലാതെയുമായി 200ലധികം പൊലീസുകാര്‍ പരിപാടി നടക്കുന്ന സ്ഥലത്തുണ്ടായിരുന്നുവെന്നും അലന്‍ വാക്കര്‍ ഷോയുടെ സഹ സംഘാടകരായ ഇസോണ്‍ പ്രതിനിധി ലിജോ ജോയ് പറഞ്ഞു.

ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസില്‍ പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ലിജോ പറഞ്ഞു. അലന്‍ വാക്കറുടെ ആരാധകര്‍ കൂടുതലും കുട്ടികളാണ്. പരിപാടിക്കിടയില്‍ നടന്ന ഫോണ്‍ മോഷണത്തെക്കുറിച്ച് മുളവുകാട് പൊലീസ് വിവരങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. അവര്‍ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ നല്‍കുമെന്നും ലിജോ ജോയ് പറഞ്ഞു.

ആറായിരത്തോളം പേരാണ് ബോള്‍ഗാട്ടിയിലെ ഗ്രൗണ്ടില്‍ അലന്‍ വോക്കറെ കേള്‍ക്കാനായി ഞായറാഴ്ച തടിച്ചുകൂടിയത്. ഇവരെ മുഴുവന്‍ പ്രത്യേക പരിശോധനയിലൂടെയാണ് അകത്തേക്ക് കടത്തിവിട്ടത്. പൊലീസിന്റെയും എക്‌സൈസിന്റെയും വലിയ സാന്നിധ്യവും ഇവിടെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഗ്രൗണ്ടില്‍ കാര്യമായ ലഹരി ഇടപട് നടന്നിട്ടില്ല എന്നാണ് പറയപ്പെടുന്നത്. സംഗീത ഷോയുടെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംഗീതനിശയ്ക്കായി കൊച്ചിയിലെത്തിയവരെ ലക്ഷ്യമിട്ട് ദിവസങ്ങളായി ലഹരി മരുന്ന് ഇടപാട് നടന്നിരിക്കാം എന്ന സംശയം പൊലീസിനുണ്ട്.

ഓംപ്രകാശ് കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നടക്കുന്നുവെന്നും ഡാന്‍സാഫ് സംഘത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ താമസിച്ചിരുന്ന ആഡംബര ഹോട്ടലില്‍ പൊലീസ് എത്തിയത്. പക്ഷേ കൊക്കെയിന്‍ സൂക്ഷിച്ചിരുന്ന ഒരു കവറും 8 ലിറ്റര്‍ മദ്യവും മാത്രമേ പൊലീസിനു ലഭിച്ചുള്ളൂ. ഇതില്‍ 2 മദ്യക്കുപ്പികള്‍ പൊട്ടിച്ച നിലയിലായിരുന്നു.

മലയാള സിനിമയെ കുറെക്കാലമായി മൂടിനില്‍ക്കുന്ന ലഹരി മരുന്ന് ആരോപണത്തിലേക്ക് കൂടിയാണ് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ അറസ്റ്റ് വഴിതുറന്നിരിക്കുന്നത്. എന്നാല്‍ കേസ് വളരെ ദുര്‍ബലമാണെന്നതിന്റെ തെളിവാണ് ഓംപ്രകാശിന് ഇന്നു തന്നെ കോടതി ജാമ്യം അനുവദിച്ചതെന്നും ഇപ്പോഴത്തെ കോലാഹലങ്ങള്‍ അടങ്ങുമ്പോള്‍ കേസ് തന്നെ തള്ളിപ്പോകാനാണ് സാധ്യതയെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.

തങ്ങള്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാന്‍ എത്തിച്ചതാണ് കൊക്കെയ്ന്‍ എന്ന് ഓംപ്രകാശിനൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ഷിഹാസ് സമ്മതിച്ചെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിടിച്ചെടുത്ത കവറും അതിലെ പൊടിയുടെ അവശിഷ്ടങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ്. ഇതിന്റെ ഫലം വരുന്നതിന് അനുസരിച്ചാകും ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയവരില്‍ നിന്ന് മൊഴിയെടുക്കുക.

ശ്രീനാഥ് ഭാസിയും പ്രയാഗയും ശനിയാഴ്ച രാത്രി ഹോട്ടിലിലെ മുറിയിലെത്തി ഓംപ്രകാശിനെ കണ്ടു എന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. എന്നാല്‍ ഓംപ്രകാശിനെ കണ്ടു എന്നതിന്റെ പേരില്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ സാധിക്കില്ല. ഇവര്‍ ലഹരി മരുന്ന് ഉപയോഗിച്ചോ എന്നതും തെളിയിക്കുക ബുദ്ധിമുട്ടാണ്. ഇരുവര്‍ക്കും പുറമെ 20ഓളം പേര്‍ ഓംപ്രകാശിനെ കാണാനെത്തിയിരുന്നു എന്നാണു വിവരം. ബിനു, ബൈജു, അനൂപ്, ഡോണ്‍ ലൂയിസ്, അരുണ്‍, അലോഷ്യ, സ്‌നേഹ, ടിപ്‌സണ്‍, ശ്രീദേവി, രൂപ, പാപ്പി എന്നിങ്ങനെ 20ഓളം പേരുകളാണ് ഓംപ്രകാശിനെ കണ്ടവരായി റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഇവരില്‍ നിന്നെല്ലാം മൊഴിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഗുണ്ടാ തലവന്‍ ഓം പ്രകാശിനെതിരായ ലഹരിക്കേസില്‍ എളമക്കര സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേരുള്ള ബിനു ജോസഫ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് പിടികൂടിയ ബിനുവിനെ മരട് പൊലീസിന് കൈമാറി. ഇയാള്‍ സിനിമ താരങ്ങളെ ഓം പ്രകാശിന്റെ മുറിയില്‍ എത്തിച്ചെന്നാണ് സംശയം. കേസില്‍ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയില്‍ ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇരുവരെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഓം പ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും സ്വകാര്യ ഹോട്ടലില്‍ നിന്ന് ഇന്നലെയാണ് കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ബോള്‍ഗാട്ടി പാലസില്‍ നടന്ന അലന്‍ വാക്കര്‍ മെഗാ ഡിജെ ഷോയ്ക്ക് ലഹരി വസ്തുക്കള്‍ വില്‍ക്കാന്‍ ലക്ഷ്യമിട്ട് കൊച്ചിയില്‍ മുറി എടുത്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ലഹരി ഉപയോഗം സംശയിക്കുന്ന തരത്തില്‍ കൊക്കെയിന്‍ അടങ്ങിയ ബാഗ് ഇവരില്‍ നിന്ന് കണ്ടെത്തി.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഓം പ്രകാശിന്റെ മുറിയില്‍ താരങ്ങളെത്തി എന്ന് ബോധ്യപ്പെട്ടതെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും മാത്രമല്ല, ബൈജു, അരുണ്‍, അലോഷ്യ, സ്‌നേഹ, ടിപ്‌സണ്‍ എന്നിങ്ങനെ വിവിധ പേരുകളിളായി 20 പേര്‍ വേറെയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എല്ലാവരെയും ഉടന്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ചും അന്വേഷണം വേണമെന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ വിവാദം ഈ ആവശ്യങ്ങള്‍ക്ക് ശക്തിപകരാന്‍ സാധ്യതയുണ്ട്. ലഹരി ഉപയോഗത്തിന്റെ കാര്യത്തില്‍ കൊച്ചി വലിയ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും ഇതിനൊപ്പമുണ്ട്. പരമ്പരാഗത കഞ്ചാവ് തുടങ്ങിയവയ്ക്കു പുറമെ എംഡിഎംഎ അടക്കമുള്ള രാസലഹരി മരുന്നുകളുടെ വലിയൊരു കേന്ദ്രമായി കൊച്ചി മാറിയിരുന്നു.

ഇതിനു പിന്നാലെയാണ് ഹൈഡ്രോ കഞ്ചാവ് പോലുള്ളവയും കൊച്ചിയിലേക്ക് എത്തിതുടങ്ങിയിരിക്കുന്നത്. കൊച്ചി പൊലീസ് ലഹരിമരുന്നിനെതിരെ തങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പ്രഖ്യാപിച്ച സമയത്തു തന്നെയാണ് ഇത്തരമൊരു സംഭവുമുണ്ടായിരിക്കുന്നതും. സെപ്റ്റംബര്‍ മാസത്തില്‍ മാത്രം 137 ലഹരിക്കേസുകളാണ് കൊച്ചി പൊലീസും ഡാന്‍സാഫും ചേര്‍ന്ന് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 153 പേര്‍ അറസ്റ്റിലായി. 52 കിലോഗ്രാം കഞ്ചാവ്, 84.89 ഗ്രാം എംഡിഎംഎ, കൊക്കൈന്‍, ബ്രൗണ്‍ഷുഗര്‍, ഹാഷിഷ് ഓയില്‍ തുടങ്ങിയവയൊക്കെ കഴിഞ്ഞ മാസം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി വള്ളംകളി: കാരിച്ചാല്‍ തന്നെ ജേതാവ്;വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് ജൂറി കമ്മിറ്റി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളി വിവാദത്തില്‍ അന്തിമ ഫലത്തില്‍ മാറ്റമില്ല. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് ജൂറി കമ്മിറ്റി കണ്ടെത്തിയതോടെ കാരിച്ചാല്‍ തന്നെ ജേതാവായി തുടരും. വീയപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട്...

‘മലയാളി യുവതിയ്‌ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി’ മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണിട്രാപ്പ്

ബെംഗളുരു: പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണിട്രാപ്പെന്ന് റിപ്പോർട്ട്. മലയാളിയായ റഹ്മത്ത് എന്ന സ്ത്രീയോടൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഒരുസംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റഹ്മത്ത് ഉൾപ്പെടെ...

നക്ഷത്ര ഹോട്ടലിലെ ലഹരിപാര്‍ട്ടി: ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനേയും ഹോട്ടലിൽ എത്തിച്ചയാൾ കസ്റ്റഡിയിൽ

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ ലഹരി കേസിൽ‌ ഒരാൾ കസ്റ്റഡിയിൽ. എളമക്കര സ്വദേശിയായ ബിനു ജോസഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും ഹോട്ടലിൽ എത്തിച്ചത് ബിനു ജോസഫാണെന്നാണ്...

മയക്കുമരുന്ന് പാര്‍ട്ടി; പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും പോലീസ്‌ ചോദ്യംചെയ്യും

കൊച്ചി: കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽനിന്ന് മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എല്ലാവരെയും ചോദ്യംചെയ്യുമെന്ന് കൊച്ചി ഡി.സി.പി. കെ.എസ്.സുദർശൻ. കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ്, കൂട്ടാളി ഷിഹാസ് എന്നിവരാണ്...

നൊബേല്‍ 2024: വൈദ്യശാസ്ത്ര നൊബേല്‍ പുരസ്താരം പങ്കിട്ട് വിക്ടർ അംബ്രോസും ഗാരി റോവ്കിനും

സ്റ്റോക്ക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. രണ്ട് പ്രതിഭകളാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടർ അംബ്രോസ്, ഗാരി റോവ്കിന്‍ എന്നിവരാണ് പുരസ്കാരണം പങ്കിട്ടവർ. മൈക്രോ ആർ എൻ...

Popular this week