ഒമാൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി ഒമാൻ. അനിശ്ചിത കാലത്തേക്കാണ് വിലക്ക്. ഇന്ത്യക്ക് പുറമെ പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കും വിലക്ക് ഏർപ്പെടുത്തി. ഏപ്രിൽ 24ശനിയാഴ്ച മുതൽ വിലക്ക് നിലവിൽ വരും. 4ദിവസത്തിനിടെ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവർക്കും വിലക്കുണ്ട്
ഒമാനിലെ കോവിഡ് നിയന്ത്രണത്തിന്റെ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബം എന്നിവർക്ക് വിലക്കിൽ ഇളവുണ്ട്. ഇത്തരക്കാരും മറ്റു കോവിഡ് യാത്രാ മാനദണ്ഡങ്ങൾ പാലിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News