നൃത്തം ചെയ്യാന്‍ പ്രായം ഒരു പ്രശ്‌നമേയല്ല; ഓള്‍ഡ് ഏജ് ഹോമിലെ അമ്മൂമ്മമാരുടെ ഡാന്‍സ് വൈറലാകുന്നു
നൃത്തം ചെയ്യാന്‍ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഗുവഹാട്ടിയിലെ മദര്‍ ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസികള്‍. പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ഒരു കൂട്ടം അമ്മൂമ്മമാരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവരുടെ വേറിട്ട നൃത്ത ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.
വൃദ്ധമന്ദിരത്തിലെ ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് നൃത്തവുമായി മത്തശ്ശിന്മാര്‍ എത്തിയത്. അതിഥികളായെത്തിയ ഗായകര്‍ പാടുന്ന ആസാമീസ് ഗാനത്തിന് അനുസരിച്ച് അമ്മൂമ്മമാര്‍ ചുവടുവെക്കുകയായിരുന്നു. പാട്ടിന്റെ താളത്തിനനുസരിച്ച് ആടി തകര്‍ക്കുകയാണ് ചിലര്‍. വേദിക്ക് മുന്നില്‍ വന്ന് ചില അമ്മൂമ്മമാര്‍ ഡാന്‍സ് കളിക്കുമ്പോള്‍ മറ്റു ചിലര്‍ സ്വീറ്റില്‍ ഇരുന്നും ഗാനത്തിനൊത്ത് താളം പിടിക്കുന്നത് കാണാം.
കഴിഞ്ഞ വെള്ളിയാഴ്ച മദര്‍ ഓള്‍ഡ് ഏജ് ഹോമിന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനകം അഞ്ചുലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. അമ്മൂമ്മമാരുടെ ആവേശത്തെയും ജീവിതത്തോടുള്ള അവരുടെ സമീപനത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.