EntertainmentNews
ക്ലച്ച് കുഴിച്ചിടുമ്പോള്‍ ഗിയര്‍ വലിച്ചൂരിയെടുക്കണം! ലോക്ക് ഡൗണില്‍ വൈറലായി അപ്പൂപ്പന്മാരുടെ ടിക് ടോക് വീഡിയോ
ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയകളില്‍ വൈറലായി അപ്പൂപ്പന്മാരുടെ ടിക് ടോക് വീഡിയോ. തലയണമന്ത്രം എന്ന ചിത്രത്തിലെ രസകരമായ രംഗത്തിനാണ് ഇവര്‍ ടിക് ടോക്ക് ചെയ്തിരിക്കുന്നത്. ശ്രീനിവാസനായി ഒരു അപ്പൂപ്പന്‍ പകര്‍ന്നാടുമ്പോള്‍ ഡ്രൈവിങ് പഠിപ്പിക്കുന്ന മാമുക്കോയയെ അനശ്വരമാക്കിയിരിക്കുകയാണ് മറ്റൊരു അപ്പൂപ്പന്‍. ഏതായാലും വീഡിയോ സമൂഹമാധ്യമങ്ങള്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് വീഡിയോ ആപ്ലിക്കേഷനു പിന്നില്‍. 2016-ല്‍ മ്യൂസിക്കലി എന്ന പേരിലായിരുന്നു ഈ വീഡിയോ ആപ്ലിക്കേഷന്റെ പിറവി. എന്നാല്‍ ആപ്ലിക്കേഷന്‍ ചൈനയ്ക്ക് പുറത്തേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്റെ പേര് ടിക് ടോക്ക് എന്നായി.
വീഡിയോ കാണാം
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News