KeralaNews

തൃക്കാക്കരയിൽ കൊന്നു തള്ളിയത് നൂറോളം നായ്ക്കളെ, ജഡങ്ങൾ കണ്ടെടുത്തു

കൊച്ചി:എറണാകുളത്ത് തെരുവു നായ്‌ക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നായകളെ കൊന്ന ശേഷം കടത്തിക്കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവർ സൈജനാണ് അറസ്റ്റിലായത്. തൃക്കാക്കര നഗരസഭാ അധികൃതരുടെ അറിവോടെയാണ് നായ്‌ക്കളെ കൊന്നതെന്ന് സൈജൻ മൊഴി നൽകി.

നായകളെ പുറത്തെടുത്ത് പരിശോധന നടത്തുകയാണ്. നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിനോട് ചേർന്നാണ് നായ്‌ക്കളെ കുഴിച്ചിട്ടിരുന്നത്. 30ഓളം നായകളുടെ ജഡം കണ്ടെത്തി. ഭരണസമിതിയുടെ അറിവോടെയാണ് സംഭവം നടന്നതെന്ന ആരോപണം ശക്തമാണ്. തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭയ്‌ക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തൃക്കാക്കരയിലെ ഈച്ചമുക്ക് പ്രദേശത്ത് വ്യാഴാഴ്ച്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്.

കെഎൽ 40 രജിസ്‌ട്രേഷൻ വാഹനത്തിലെത്തിയ മൂന്നംഗ സംഘം കമ്പികൊണ്ട് നായയുടെ കഴുത്തിൽ കുരുക്കിട്ട ശേഷം വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വളരെ പ്രാകൃതമായി കുരുക്കിട്ട് പിടികൂടുന്ന നായകൾക്ക് ഉഗ്രവിഷമാണ് ഇവർ കുത്തിവെച്ചത്. സൂചി കുത്തിവെച്ച് ഊരിയെടുക്കും മുൻപ് നായ കുഴഞ്ഞുവീണ് ചാവും. കൊലപ്പെടുത്തിയ നായകളെ തൃക്കാക്കര നഗരസഭയോട് ചേർന്നുള്ള പുരയിടത്തിൽ കുഴിച്ചിട്ടതായി ഇവർ സമ്മതിച്ചിരുന്നു.

അതേസമയം സംഭവത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു. സംഭവത്തിൽ നഗരസഭയ്‌ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി നൽകിയ മുന്നറിയിപ്പ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാനും ഹൈക്കോടതി കർശനമായി നിർദ്ദേശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button