ചെന്നൈ : ചാനലുകളിൽ അശ്ലീല പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് താൽക്കാലികമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി. കെ.എസ്. സാഗദേവരാജ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ജസ്റ്റിസുമാരായ എൻ കിരുബ്കരൻ, ബി.പുഗഴേന്തി എന്നിവരടങ്ങുന്ന ബഞ്ചാണ് നിർദേശം പുറപ്പെടുവിച്ചത്.അശ്ലീലത പ്രദർശിപ്പിക്കുന്ന അടിവസ്ത്രങ്ങളുടെ പരസ്യങ്ങൾക്കും നിയന്ത്രണം ബാധകമാകും.
“ രാത്രി 10 മണിയോടെ, മിക്കവാറും എല്ലാ ടെലിവിഷൻ ചാനലുകളും ചില പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നു, ഇത് ഗർഭ നിരോധന ഉൽപ്പന്നങ്ങളുടെ വിൽപ്പനയെ പോലും പ്രോത്സാഹിപ്പിക്കുന്നു . അതിലൂടെ അശ്ലീലത പ്രകടിപ്പിക്കുന്നു, നഗ്നത പ്രദർശിപ്പിക്കുന്നത് ചെറുപ്പക്കാരുടെയും കുട്ടികളുടെയും മനസ്സിനെ ഒരു പോലെ ബാധിക്കും ‘ലവ് ഡ്രഗ്സ്’ പ്രോത്സാഹിപ്പിക്കുന്നതുപോലുള്ള ചില പരസ്യങ്ങൾ അശ്ലീല ചിത്രങ്ങളാണെന്ന് തോന്നുന്നുവെന്നും ‘ കോടതി പറഞ്ഞു
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായിരുന്നു അപേക്ഷ നൽകിയിരുന്നത് . കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (റെഗുലേഷൻ) ആക്റ്റ്, 1995 ലെ സെക്ഷൻ 16 പ്രകാരം പരസ്യങ്ങളിൽ നഗ്നത പ്രദർശിപ്പിച്ചിരിക്കുന്നത് നിരോധിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
റൂൾ 7 (2) (vi) അനുസരിച്ച്,പ്രോഗ്രാമുകളിൽ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രീകരണം മാന്യത ഉള്ളതാണെന്ന് കേബിൾ ഓപ്പറേറ്റർമാർ ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.