തിരുവനന്തപുരം ∙ സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3ന് വൈകിട്ടു 7 മണി വരെ നീട്ടിയതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. നിലവിലെ സമയക്രമം 3 വരെ തുടരും.
മാസാവസാനങ്ങളിൽ സെർവർ തകരാറിനെ തുടർന്ന് ഈ പോസ് മെഷീൻ പ്രവർത്തനം തടസ്സപ്പെടുകയും ഇതു കാരണം പലർക്കും റേഷൻ വാങ്ങാൻ കഴിയാതെവരികയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപാരികളും ഗുണഭോക്താക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രശ്നം പരിഹരിക്കാനും റേഷൻ വിതരണം സുഗമമാക്കാനും വേണ്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് റേഷൻ കടകളുടെ സമയക്രമം പുതുക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News