തൃശ്ശൂര്‍: കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് പല്ലൻ ഷൈജുവിനെ പിടികൂടിയത്.
നെല്ലായി ദേശീയപാതയിലാണ് കൊടകര പൊലീസ് ഷൈജുവിനെ പിടികൂടിയത്. പൊലീസിനെ വെല്ലുവിളിച്ച് നവമാധ്യമങ്ങളിൽ ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്ന പല്ലൻ ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു. കൊലപാതകം,കുഴല്‍പണം തട്ടല്‍,തട്ടിക്കൊണ്ടുപോകല്‍,കഞ്ചാവ് കടത്ത് അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പല്ലൻ ഷൈജു.
തൃശൂര്‍ കോടകര സ്വദേശിയായ ഷൈജു 1998 ഓടെയാണ് പോക്കറ്റടിയില്‍ തുടങ്ങി ഗുരുതര ക്രമിനല്‍ കേസുകളിലേക്ക് കടന്നത്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയായിരുന്ന പല്ലൻ ഷൈജു പിന്നീട് ഒരു ഗുണ്ടാസംഘത്തിന്‍റെ തലവനായി മാറുകയായിരുന്നു.