ദക്ഷിണ കൊറിയന്‍ വിഡിയോകള്‍ കണ്ടെന്നും പ്രചരിപ്പിച്ചെന്നുമുള്ള കുറ്റത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉത്തര കൊറിയയില്‍ 7 പേര്‍ക്ക് വധശിക്ഷ വിധിച്ചു എന്ന് മനുഷ്യാവകാശ സംഘടന. സിയോള്‍ കേന്ദ്രീകരിച്ചുള്ള ട്രഡീഷണല്‍ ജസ്റ്റിസ് വര്‍ക്കിംഗ് ഗ്രൂപ്പ് ആണ് കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
683 പേരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കണ്ടെത്തല്‍. കഴിഞ്ഞ മെയ് മാസത്തില്‍, ദക്ഷിണ കൊറിയന്‍ സിനിമകളും സംഗീതവും സിഡിയിലാക്കി വില്പന നടത്തിയ ഒരാളെ ഉത്തര കൊറിയയില്‍ തൂക്കിലേറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് മനുഷ്യാവകാശ സംഘടന അന്വേഷണം ആരംഭിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News